Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഒൻപത് വർഷത്തെ പ്രണയം;...

ഒൻപത് വർഷത്തെ പ്രണയം; വൈറലായി ഗ്രേസ് ആന്റണിയുടെ വിവാഹ ചിത്രങ്ങൾ

text_fields
bookmark_border
grace antony
cancel
camera_alt

ഗ്രേസ് ആന്റണിയുടെ വിവാഹ ചിത്രങ്ങൾ

നടി ഗ്രേസ് ആന്‍റണിയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. യുവ സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് വരൻ.എബിക്ക് ഒപ്പമുള്ള ചിത്രങ്ങളും ഗ്രേസ് പങ്കുവെച്ചിട്ടുണ്ട്. താന്‍ വിവാഹിതയായ വിവരം നേരത്തെ ഗ്രേസ് പങ്കുവെച്ചിരുന്നു. എന്നാല്‍ വരന്‍ ആരാണെന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. 'ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു' എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം നേരത്തെ പങ്കുവെച്ചത്.

കഴിഞ്ഞ ആറുവർഷങ്ങളായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഗീതഞ്ജനാണ് എബി ടോം സിറിയക്. മ്യൂസിക് അറേഞ്ച‌റും പ്രോഗ്രാമറുമാണ് എബി. അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്‌റാഗ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'പാവാട'യാണ് എബിയെ ശ്രദ്ധേയനാക്കിയ ചിത്രം. ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് എബിയാണ്.

വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് പോസ്റ്റിൽ കമന്‍റുമായി എത്തിയത്. ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, സണ്ണി വൈൻ, നിരഞ്ജന അനൂപ് എന്നിങ്ങനെ സിനിമാ മേഖലയിൽ നിന്നുള്ളവരും ആശംസകളുമായി എത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നായികയാണ് ഗ്രേസ് ആന്റണി. ഓരോ കഥാപാത്രങ്ങളും ഒന്നിനോട് ഒന്ന് വ്യത്യസ്തമാണ് എന്നതാണ് ഗ്രേസിന്റെ കരിയറിലെ പ്രത്യേകത. കോമഡി മുതല്‍ സീരിയസ് റോള്‍ വരെ അനായാസം കൈകാര്യം ചെയ്യുന്ന ഗ്രേസ് ഇന്ന് മിക്ക സിനിമകളിലെയും കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wedding photosEntertainment Newscelebrity weddingGrace Antony
News Summary - Grace Antony's wedding pictures go viral
Next Story