'ഞാനാണ് അവതാർ എന്ന പേര് നിര്‍ദേശിച്ചത്, കോടികൾ ഓഫർ ചെയ്തിട്ടും പ്രധാന വേഷം നിരസിച്ചു -ഗോവിന്ദ
text_fieldsജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ആ പേര് നിർദേശിച്ചത് താനാണെന്ന് ബോളിവുഡ് താരം ഗോവിന്ദ. 18 കോടി ഓഫർ ചെയ്തിട്ടും പ്രധാന വേഷം നിരസിച്ചെന്നും ഗോവിന്ദ പറയുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള ആകുലതകൾ കാരണമാണ് ആ വേഷം ഉപേക്ഷിച്ചതതെന്നും താരം പറഞ്ഞു. നടൻ മുകേഷ് ഖന്നയുമായുമുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ഗോവിന്ദ ഇക്കാര്യം വ്യക്തമാക്കിയത്.
വർഷങ്ങൾക്ക് മുമ്പാണ് ഞാനും ജെയിംസും കാമറൂണും പരിചയപ്പെടുന്നത്. കാമറൂണിനൊപ്പം ഒരു സിനിമ ചെയ്യാനും ആവശ്യപ്പെട്ടു. 'കഥ കേട്ട് ഞാനാണ് ചിത്രത്തിന് അവതാർ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകൻ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാൽ ഞാൻ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു. അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം ചെയ്യാൻ 18 കോടി രൂപ വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിങ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാൻ അത് സമ്മതിച്ചു. പക്ഷേ എന്റെ ശരീരത്തില്‍ പെയിന്റ് ചെയ്താൽ ഞാൻ ആശുപത്രിയിൽ ആയിരിക്കും' -ഗോവിന്ദ പറഞ്ഞു.
ചിലപ്പോൾ ഒരു സിനിമ വേണ്ടെന്ന് പറഞ്ഞതിന് വർഷങ്ങളോളം ആളുകളോട് ക്ഷമാപണം നടത്തേണ്ടിവരും. നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതുണ്ട്. അതിന് ചില കാര്യങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്നും ഗോവിന്ദ പറയുന്നു. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഗോവിന്ദ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം മൂന്ന് സിനിമകൾ റിലീസ് ചെയ്യുമെന്ന് കപിൽ ശർമ്മയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ താരം പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

