അറിയാത്തവർക്ക് ഗൂഗിൾ ചെയ്യാമെന്ന് ഷാറൂഖ് ഖാൻ; മറുപടിയുമായി ഗൂഗിൾ
text_fieldsലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്‌മെന്റ് പുരസ്കാരം നൽകി ഷാറൂഖ് ഖാനെ ആദരിച്ചിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. പുരസ്കാരം സ്വീകരിച്ചതിന് ശേഷം ഷാറൂഖ് ഒരു അഭിമുഖം നൽകിയിരുന്നു. സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ' എന്നെ അറിയാത്തവർ ഉണ്ടെങ്കിൽ ഗുഗിൾ ചെയ്തു നോക്കാമെന്ന്' പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഗൂഗിൾ. രാജാവ് എന്നാണ് ഗൂഗിളിന്റെ മറുപടി.എസ്.ആർ.കെയെ മെൻഷൻ ചെയ്ത് കിരീടത്തിന്റെ ഇമോജിയാണ് എക്സിൽ കുറിച്ചിരിക്കുന്നത്. 'ഗൂഗിൾ ചെയ്തതിന് ശേഷം തിരിച്ചു വരൂ' എന്ന് പറയുന്ന നടന്റെ വാക്കുകളും എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്. ഗൂഗിൾ ഇന്ത്യയുടെ എക്സ് പോസ്റ്റ് എസ്.ആർ.കെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹം രാജാവാണെന്ന് ഗൂഗിൾ ഇന്ത്യക്ക് പോലും അറിയാമെന്നാണ് ആരാധകരുടെ കമന്റ്.
'കിങ്' ആണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. സുജയ് ഘോഷ് ആണ് ചിത്രം ഒരുക്കുന്നത്. നിലവിൽ സിനിമക്കായുള്ള തയാറെടുപ്പിലാണ് നടൻ. മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ വില്ലനായി എത്തുന്നതെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

