Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ ചിത്രമെടുക്കാൻ കാത്തിരിക്കേണ്ടി വന്നത് ആര്യനെ!ഷാറൂഖിനേക്കാൾ തിരക്കിലാണ് മകൻ; ഗൗരി ഖാൻ

text_fields
bookmark_border
Gauri Khan Reveals Aryan Khan Is Busier Than Shah Rukh Khan
cancel

പിതാവ് ഷാറൂഖ് ഖാനെക്കാൾ തിരിക്കാണ് മകൻ ആര്യനെന്ന് ഗൗരി ഖാൻ. തന്റെ പുതിയ പുസ്തകമായ 'മൈ ലൈഫ് ഇൻ എ ഡിസൈനി'ന്റെ പ്രകാശനത്തേടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖിന്റെ ഡേറ്റ് കിട്ടാൻ വളരെ എളുപ്പമാണെന്നും എന്നാൽ ആര്യന്റേത് ബുദ്ധിമുട്ടാണെന്നുമാണ് ഗൗരി പറഞ്ഞത്.

'മൈ ലൈഫ് ഇൻ എ ഡിസൈൻ' എന്ന ഗൗരിയുടെ പുസ്തകത്തിൽ ഷാറൂഖ് ഖാന്റെ പുതിയ കുടുംബ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മകന്റെ തിരക്കിനെ കുറിച്ച് ഗൗരി ഖാൻ വ്യക്തമാക്കിയത്. ഷാറൂഖിനേക്കാൾ മകന്റെ ഡേറ്റിനായി കാത്തിരിക്കേണ്ടി വന്നുവെന്നും ഗൗരി കൂട്ടിച്ചേർത്തു.

'ഷാറൂഖിനേക്കാൾ തിരക്കാണ് ആര്യന്. ഷാറൂഖിന്റെ ഡേറ്റ് കിട്ടാൻ എളുപ്പമായിരുന്നു. പക്ഷേ ആര്യന്റേത് വളരെ പ്രയാസമായിരുന്നു. ആ ഡേറ്റിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നു. ആര്യൻ ഇപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു വെബ് സീരീസിന്റെ പണിപ്പുരയിലാണ്. ആ പ്രൊജക്ടുമായി ബന്ധപ്പെട്ട തിരക്കിലാണ്'- ഗൗരി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gauri Khan Reveals Aryan Khan Is Busier Than Shah Rukh Khan
Next Story