Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്, അതിന് പോറൽ ഏൽക്കാതെ നോക്കണം'; വർഷങ്ങൾക്കുശേഷം വേദിയിലെത്തി ഗാനഗന്ധർവ്വൻ

text_fields
bookmark_border
കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്, അതിന് പോറൽ ഏൽക്കാതെ നോക്കണം; വർഷങ്ങൾക്കുശേഷം വേദിയിലെത്തി ഗാനഗന്ധർവ്വൻ
cancel

വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്. അമേരിക്കൻ മലയാളികളുടെ ഓണാഘോഷത്തിലാണ് പ്രിയ ഗായകൻ എത്തിയത്. കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ 50-ാം വാർഷിക ആഘോഷമായിരുന്നു ഈ വേദി. വേദിയിൽ കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ് എന്നും അതിന് കോട്ടം വരാതെ നോക്കണമെന്നും ഗായകൻ പറഞ്ഞു.

ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ എന്ന ഗാന്ധർവ്വ സംഗീതം വേദിയിൽ അദ്ദേഹം വീണ്ടും പാടി. സംഗീതത്തിന്‍റെ ആ മഹാ സാഗരത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ തനിക്ക് ഈ ജന്മം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അനുഭവങ്ങളും ഓർമകളും ഹാസ്യ രൂപേണ അവതരിപ്പിച്ച് ആരാധകർക്കിടയിൽ ചിരി പടർത്താനും അദ്ദേഹം മറന്നില്ല. കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനവും അദ്ദേഹം ആരാധകർക്കായി ആലപിച്ചു.

86-ാം വയസ്സിലും പ്രായത്തിന്‍റെ കോട്ടം തട്ടാതെയുള്ള ഗാന്ധർവ്വ സംഗീതം മലയാളികൾ വീണ്ടും ഇന്ന് ആസ്വദിച്ചു. കൊറോണക്ക് ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം പിന്നീട് വേദികളിലൊന്നും സജീവമല്ലായിരുന്നു. പല തലമുറകളുടെയും ഓർമകളിൽ ഒന്നും ഓർത്തുവെക്കുന്ന ഒരു പിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച ആ മഹാ ഗായകന്‍റെ ശബ്ദത്തിനുമുന്നിൽ നമസ്കരിക്കുകയാണ് ഇന്ന് ഓരോ മലയാളിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ganagandharvan kj yeshudas addresses the audience after years
Next Story