തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ വേഷത്തിൽ നിന്നും യൂറോപ്പ്യൻ റേസിങ് സ്യൂട്ടിലേക്ക്; 55-ാം വയസ്സിലും അജിത് നേടിയ പാഷൻ സ്വപ്നങ്ങൾ...
text_fieldsതെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ അജിത് തന്‍റെ റേസിങിനോടുള്ള പാഷൻ എപ്പോഴും പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ്. 1990കളിലെ റൊമാന്‍റിക് നായകനായി ഉയർന്നുവന്ന അദ്ദേഹം പിന്നീട് തമിഴ് സിനിമയിൽ 'തല'യായി മാറി. വർഷങ്ങളുടെ സിനിമ കരിയറിനുള്ളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച അജിത്തിന്‍റെ കരിയറിൽ വഴിത്തിരിവായത് 2011ൽ പുറത്തിറങ്ങിയ മങ്കാത്തയാണ്. 2026ൽ റി റിലീസിന് എത്തിയപ്പോഴും കോടികൾ കലക്ഷൻ നേടിയ ചിത്രമാണ് മങ്കാത്ത.
ഇന്ത്യൻ സിനിമക്ക് അജിത് കുമാർ നൽകിയ സംഭാവനകളെ അംഗീകരിച്ച് 2025 ഏപ്രിലിൽ രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു. ഇത്രയധികം നേട്ടങ്ങൾക്കിടയിൽ നിൽക്കുമ്പോളും തന്‍റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പിന്തുടരുന്നതിൽ അദ്ദേഹം വിട്ടുവീഴ്ച്ക്ക് തയ്യാറായിരുന്നില്ല.
അഭിനയം പോലെ തന്നെ റേസിങ്ങും അജിത്തിന്‍റെ പാഷനാണ്. സ്വന്തമായി റേസിങ് ടീം ആരംഭിച്ച അജിത് ഈയിടെ F3 റേസില്‍ വിജയിച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് പൂര്‍ണമായും റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോള്‍ താരത്തിന്റെ ശ്രമം. 2002 ൽ അദ്ദേഹം ആദ്യമായി ഫോർമുല മാരുതി ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. അരങ്ങേറ്റത്തിൽ തന്നെ നാലാം സ്ഥാനം നേടി. തുടർന്ന് 2003 ൽ ഫോർമുല ഏഷ്യ ബി.എം.ഡബ്ല്യു ചാമ്പ്യൻഷിപ്പിൽ ജർമ്മനിയിലും മലേഷ്യയിലും മത്സരിച്ചു. ഒരു ഇടവേളക്ക് ശേഷം 2010 ൽ സഹ ഇന്ത്യക്കാരായ അർമാൻ ഇബ്രാഹിം, പാർഥിവ സുരേഷ്‌വാരൻ എന്നിവരോടൊപ്പം എഫ്.ഐ.എ ഫോർമുല ടു ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അദ്ദേഹം തിരിച്ചെത്തി.
15 വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ അദ്ദേഹം ട്രിക്കിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. തയ്യാറെടുപ്പിന്റെ ഭാഗമായി 25 കിലോഗ്രാം ഭാരം കുറച്ചു. പോർഷെ 992 GT3 കപ്പ് ഓടിച്ചാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 991 വിഭാഗത്തിൽ ടീം മൂന്നാം സ്ഥാനം നേടി. കൂടാതെ GT4 വിഭാഗത്തിൽ അദ്ദേഹത്തിന് സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും ലഭിച്ചു. തുടർന്ന് അദ്ദേഹം 2025-26 ഏഷ്യൻ ലെ മാൻസ് സീരീസിൽ മത്സരിച്ചു, ജൂലിയൻ ഗെർബി, മുൻ ഫോർമുല 1 ഡ്രൈവർ നരേൻ കാർത്തികേയൻ എന്നിവർക്കൊപ്പം ടീം വിരേജിനായി ഒരു ലിജിയർ ജെ.എസ്.പി 325 ഓടിച്ചു. 2026 ലെ ലെ മാൻസ് കപ്പിൽ മത്സരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

