Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെലിവിഷൻ സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു; വിടപറഞ്ഞത് 'ഫ്രണ്ട്‌സ്' ഉൾപ്പെടെയുള്ള പരമ്പരകളുടെ ശില്പി

text_fields
bookmark_border
James Burrows
cancel
camera_alt

ജെയിംസ് ബറോസ് 

ടെലിവിഷൻ ലോകത്തെ ഇതിഹാസ സംവിധായകരിൽ ഒരാളായ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. 'ഫ്രണ്ട്സ്' (F.R.I.E.N.D.S), 'ചിയേഴ്സ്' തുടങ്ങിയ ലോകപ്രശസ്തമായ സിറ്റ്‌കോമുകളിലൂടെ ടെലിവിഷൻ ചരിത്രത്തിൽ തന്റേതായ ഒരിടം അടയാളപ്പെടുത്തിയ ബറോസ്, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പീപ്പിൾ മാഗസിനോട് സ്ഥിരീകരിച്ചു. മരണകാരണത്തെക്കുറിച്ചോ മരണസ്ഥലത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ കുടുംബം പുറത്തുവിട്ടിട്ടില്ല.

ദശകങ്ങൾ നീണ്ട തന്റെ കരിയറിൽ, ടെലിവിഷൻ കോമഡി വിഭാഗത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ജെയിംസ് ബറോസ്. 1974ൽ 'ദി മേരി ടൈലർ മൂർ ഷോ' എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം തന്റെ സംവിധാന ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് അങ്ങോട്ട് അൻപതിലധികം ടെലിവിഷൻ പൈലറ്റ് എപ്പിസോഡുകൾ സംവിധാനം ചെയ്ത അദ്ദേഹം, അമേരിക്കൻ സിറ്റ്‌കോമുകളുടെ ശൈലി തന്നെ മാറ്റിയെഴുതി. പ്രശസ്തമായ 'ചിയേഴ്സ്' എന്ന പരമ്പരയുടെ സഹ-സ്രഷ്ടാവ് കൂടിയാണ് അദ്ദേഹം.

11 തവണ എമ്മി അവാർഡുകൾ നേടിയ ബറോസ്, ടെലിവിഷൻ ലോകത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി വാഴ്ത്തപ്പെട്ടു. 1980ലും 1981ലും 'ടാക്സി' (Taxi) എന്ന പരമ്പരയിലെ സംവിധാന മികവിന് തുടർച്ചയായി എമ്മി പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. കൂടാതെ, അഞ്ച് തവണ ഡയറക്ടേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ടെലിവിഷൻ സംവിധാന രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2015ൽ ഡയറക്ടേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

ഹാസ്യരംഗത്തെ സൂക്ഷ്മമായ തമാശകൾ കൈകാര്യം ചെയ്യുന്നതിലും, ഓരോ പരമ്പരയിലെയും താരനിരയെ മികച്ച രീതിയിൽ നയിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നു. തന്റെ കരിയറിൽ ആയിരത്തിലധികം എപ്പിസോഡുകൾ സംവിധാനം ചെയ്ത ബറോസിന്റെ വിയോഗം സിനിമാ-ടെലിവിഷൻ ലോകത്തിന് വലിയൊരു നഷ്ടമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - F.R.I.E.N.D.S Director James Burrows Dies At 85
Next Story