Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിഖാബ് മാറ്റാതെയാണ് ഞാനും ഭക്ഷണം കഴിച്ചത്! അത് എന്റെ ഇഷ്ടം -വിമർശകന് മറുപടിയുമായി നടി സൈറ വസീം

text_fields
bookmark_border
Former actress Zaira Wasim defends woman eating in a niqab
cancel

ആമിർ ഖാൻ ചിത്രമായ ദംഗലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൈറ വസീം. ആമിറിന്റെ മകളായിട്ടാണ് സൈറ ചിത്രത്തിലെത്തിയത്. ദംഗലിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരം പിന്നീട് സിനിമ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

അഭിനയജീവിതം അവസാനിപ്പിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൈറ വസീം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് നിഖാബ് ധരിച്ച് ഭക്ഷണം കഴിക്കുന്ന സ്ത്രീയെ വിമർശിച്ചയാൾക്ക് നടി നൽകിയ മറുപടിയാണ്. 'ഇത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പാണോ' എന്ന് കുറിച്ച് കൊണ്ടാണ് ബുർഖ ധരിച്ച സ്ത്രീയുടെ ചിത്രം പങ്കുവെച്ചത്. ഇതിന് സ്വന്തം അനുഭവമാണ് സൈറ ട്വീറ്റ് ചെയ്തിരിക്കുന്നത്.

'ഒരു വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഞാനും ഇതുപോലെയാണ് ഭക്ഷണം കഴിച്ചത്. അത് എന്റെ മാത്രം തീരുമാനമാണ്. നിഖാബ് മാറ്റാൻ അന്ന് കൂടെയുണ്ടായിരുന്നവരെല്ലാം എന്നോട് പറഞ്ഞു. എന്നിട്ടും ഞൻ അത് ചെയ്തില്ല. നിങ്ങൾക്ക് വേണ്ടിയല്ല ഞങ്ങൾ ഇതു ചെയ്യുന്നത്- സൈറ വസീം ട്വീറ്റ് ചെയ്തു.

നടിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

2016 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സൈറ 2019 ൽ സിനിമാ അഭിനയം അവസാനിപ്പിക്കുകയായിരുന്നു. സീക്രട്ട് സൂപ്പർ സ്റ്റാർ, പ്രിയങ്ക ചോപ്ര ചിത്രമായ ദി സ്കൈ ഈസ് പിങ്ക് എന്നിവയാണ് മറ്റു ചിത്രങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former actress Zaira Wasim defends woman eating in a niqab
Next Story