2026 സെറ്റാക്കാൻ സെൻഡായ; റിലീസിനൊരുങ്ങുന്നത് ടെലിവിഷൻ സീരീസുൾപ്പെടെ അഞ്ച് പ്രൊജക്ടുകൾ
text_fields2026ൽ പ്രേക്ഷകർക്ക് വൻ വിരുന്നുമായാണ് ഹോളീവുഡിന്‍റെ സൂപ്പർസ്റ്റാർ സെൻഡായ വരാൻ പോകുന്നത്. ടെലിവിഷൻ സീരീസുൾപ്പെടെ അഞ്ചോളം പ്രൊജക്ടുകളാണ് സെൻഡായയുടേതായി വരാനിരിക്കുന്നത്. തികച്ചും വ്യത്യസ്തങ്ങളായ വിഭാഗങ്ങളിൽ പ്രകൽഭരായ സംവിധായകർക്കൊപ്പം സെൻഡായ ഒന്നിക്കുമ്പോൾ പ്രതീക്ഷകളേറെയാണ് പ്രേക്ഷകർക്ക്. സെൻഡായയും റോബർട്ട് പാറ്റിൻസണും പ്രധാന വേഷങ്ങളിലെത്തുന്ന ദി ഡ്രാമയാണ് റിലീസുകളിൽ ആദ്യം. 2026 ഏപ്രിൽ 3നാണ് ക്രിസ്റ്റോഫർ ബോർഗ്ലി സംവിധാനം ചെയ്ത ചിത്രം പുറത്തെത്തുന്നത്.
എച്ച്.ബി.ഒ അവതരിപ്പിക്കുന്ന യൂഫോറിയ സീസൺ ത്രീ മൂന്നു വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 2026ൽ റിലീസാകും. ക്രിസ്റ്റഫർ നോളൻ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദി ഒഡീസി 2026 ജൂലൈയിൽ അമേരിക്കയിൽ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പൈഡർമാന്‍റെ സ്വന്തം എംജെയായി, ടോം ഹോളണ്ട് സെൻഡായ ജോഡികൾ സ്പൈഡർമാൻ; ബ്രാന്‍റ് ന്യൂ ഡെയ്സ് എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്താൻ പോവുകയാണ്. ഡ്യൂൺ പാർട്ട് ത്രീയാണ് 2026ൽ സെൻഡായയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.
വരാനിരിക്കുന്ന ചിത്രങ്ങളുടെ, അവയുടെ സംവിധായകരുടേയും മുൻപതിപ്പുകൾക്ക് ലഭിച്ച സ്വീകാര്യതയുടെയും അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ തന്നെ ഏറെക്കുറേ സെൻഡായയുടെ വർഷമാണ് 2026 എന്ന ഉറപ്പിച്ചു പറയാം. മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് സെൻഡായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

