Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅമ്മയായ ശേഷമുള്ള ആദ്യ...

അമ്മയായ ശേഷമുള്ള ആദ്യ മാതൃദിനം; കത്രീന കൈഫിന് വിഹാനും വിക്കിയും നൽകിയ സർപ്രൈസ്!

text_fields
bookmark_border
അമ്മയായ ശേഷമുള്ള ആദ്യ മാതൃദിനം; കത്രീന കൈഫിന് വിഹാനും വിക്കിയും നൽകിയ സർപ്രൈസ്!
cancel

ബോളിവുഡ് താരം കത്രീന കൈഫിന് ഈ വർഷത്തെ മാതൃദിനം ഏറെ സവിശേഷമാണ്. അമ്മയായശേഷമുള്ള തന്റെ ആദ്യ മാതൃദിനം മകൻ വിഹാനും ഭർത്താവ് വിക്കി കൗശലും ചേർന്ന് മനോഹരമാക്കിയിരിക്കുകയാണ് കത്രീന. മനോഹരമായ റോസ് ബൊക്കെയും കൂടെ ഒരു കുറിപ്പും നൽകിയാണ് വിക്കി കത്രീനയെ ഞെട്ടിച്ചത്.

കത്രീന തന്നെയാണ് ഈ സന്തോഷവാർത്ത തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. "എന്റെ പ്രിയതമക്ക് ആദ്യ മതൃദിന ആശംസകൾ! സ്നേഹത്തോടെ വിഹാനും പപ്പ കൗശലും" എന്നായിരുന്നു വിക്കി എഴുതിയ കുറിപ്പിലെ വരികൾ. ഇതിനൊപ്പം മനോഹരമായ പിങ്ക് റോസാപ്പൂക്കളും താരം പങ്കുവെച്ച ചിത്രത്തിൽ കാണാം. മറ്റൊന്ന് തന്റെ കുഞ്ഞു വിഹാനൊപ്പം ഇരിക്കുന്ന ഹൃദ്യമായ ചിത്രമാണ്; അതിൽ വിഹാന്റെ കുഞ്ഞു വിരലുകൾ ഒരു പുസ്തകത്തിന്റെ താളുകളിൽ സ്പർശിച്ചിരിക്കുന്നത് കാണാം. കുഞ്ഞുവിഹാനൊപ്പമുള്ള ആദ്യ മാതൃദിനം ആഘോഷമാക്കിയ കത്രീനയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ആശംസകളുമായി എത്തുന്നത്.

2021-ൽ വിവാഹിതരായ വിക്കിയും കത്രീനയും ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ 2025 നവംബർ 7-നാണ് തങ്ങളുടെ ആദ്യ കൺമണിയെ വരവേറ്റത്. വിഹാൻ കൗശൽ എന്നാണ് അവർ മകന് പേരിട്ടത്. തങ്ങളുടെ ജീവിതം മാറിമറിഞ്ഞ നിമിഷത്തെക്കുറിച്ചും കുഞ്ഞ് ജീവിതത്തിലേക്ക് കൊണ്ടുവന്ന വെളിച്ചത്തെക്കുറിച്ചും ഇരുവരും അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. മകൻ ജനിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് കത്രീനയും വിക്കിയും ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

വിവാഹശേഷം കത്രീന അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ വിക്കി കൗശൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഛാവ' ബോക്സ് ഓഫീസിൽ 800 കോടിയിലധികം നേടി വലിയ വിജയമായിരുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിലാണ് വിക്കി ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. അതിൽ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother's DayKatrina KaifVicky Kaushalsocial media postCelebrities
News Summary - First Mother's Day after becoming a mother; Vihaan and Vicky surprise Katrina Kaif
Next Story