‘ആദ്യം കോവിഡ്, പിന്നെ എച്ച്1എൻ1, ഇപ്പോൾ ഹെപ്പറ്റൈറ്റിസ് എ’: ഐ.സി.യു വാസവും രോഗാവസ്ഥയെ കുറിച്ച് ദേവീചന്ദന മനസ്സുതുറക്കുന്നു
text_fieldsദേവീചന്ദന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രം
മലയാളി പ്രേക്ഷക മനസ്സിലിടം നേടിയ മിനിസ്‌ക്രീനിലെ പ്രിയതാരമാണ് ദേവീചന്ദന. വിവിധ ടെലിവിഷൻ ഷോകളിൽ അഭിനയത്തിലൂടെയും ഹാസ്യത്തിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ നടിയും നർത്തകിയുമാണ് ദേവി. തന്റെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങളും ജീവിത യാഥാർഥ്യങ്ങളും സമൂഹമാധ്യമത്തിലൂടെയും വ്ലോഗുകളിലൂടെയും പങ്കുവെച്ച് ശ്രദ്ധനേടിയിരുന്നു. എന്നാൽ ദേവീചന്ദന അടുത്തിടെ പുറത്തുവിട്ട േവ്ലാഗിൽ ജീവിതത്തിൽ ഇപ്പോൾ താനനുഭവിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉൾപ്പെടെ പരാമർശിക്കുകയുണ്ടായി.
ഓണക്കാലത്ത് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നെന്ന് തന്റെ വ്ലോഗിൽ പറയുന്നു, തുടക്കത്തിൽ, ഒരു ചെറിയ ശ്വസംമുട്ടാണെന്ന് ഞങ്ങൾ കരുതി. ആശുപത്രിയിലെത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് കണ്ടെത്തിയത്. കരളിലും അണുബാധയുണ്ടായി ഐ.സി.യുവിലായി. രണ്ടാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞപ്പോൾ, ഏതാണ്ട് സുഖം പ്രാപിച്ചുവരുന്നുവെന്ന്ഭർത്താവും ഗായകനുമായ കിഷോർ വർമയുടെ അരികിലിരുന്ന് ദേവി പറഞ്ഞു,
‘തനിക്ക് കോവിഡ് ബാധിച്ചപ്പോൾ, ഇതിനേക്കാൾ മോശമായ മറ്റൊന്നും ഉണ്ടാകില്ലെന്ന് കരുതി. ആറു മാസത്തിന് ശേഷം, എച്ച്1എൻ1 വന്നു, അത് കോവിഡുമായി താരതമ്യപ്പെടുത്തുമ്പോൾ സൗമ്യമായി തോന്നി. ഇപ്പോൾ, ഹെപ്പറ്റൈറ്റിസ് എ പിടിച്ചുലച്ചപ്പോൾ, മൂന്നിൽ ഏറ്റവും വില്ലനാണ് ഇവനെന്ന് കരുതുന്നു.
എനിക്കിത് എവിടെ നിന്നാണ് അസുഖം വന്നതെന്ന് എല്ലാവരും ചോദിച്ചു. ഞാനൊറ്റക്ക് എങ്ങും പോയിട്ടില്ല. ഞാൻ മൂന്നാറിൽ പോയി; എല്ലാവരും അവിടെ ഉണ്ടായിരുന്നു. അതിനുശേഷം, മുംബൈയിൽ ഒരു ചടങ്ങിനുപോയി അവിടെയും ആളുകളുണ്ടായിരുന്നു. അതിനുശേഷം, ഞാൻ ഒരു ഷൂട്ടിനും പോയി; അവിടെയും ഞാനൊറ്റക്കായിരുന്നില്ല. എന്റെ ‘സൂപ്പർ ഇമ്മ്യൂണിറ്റി’ കാരണം, എനിക്ക് മാത്രേ അസുഖം വന്നുള്ളൂ. എനിക്ക് സങ്കടം തോന്നിയത് അതിനല്ല എനിക്ക് മാത്രമേ അസുഖം വന്നുള്ളൂ എന്നതിൽ മാത്രം ദേവി പറഞ്ഞു.
കഴിഞ്ഞ മാസം 26ന് രാത്രിയിലാണ് ദേവിയെ പ്രവേശിപ്പിച്ചത്. ആ സമയം അവൾ ഒരു അട്ടയെപ്പോലെ ചുരുണ്ടു കിടക്കുകയായിരുന്നു. സംസാരിക്കാനോ എഴുന്നേൽക്കാനോ കഴിഞ്ഞില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം ഛർദി തന്നെ. വളരെ മോശം അവസ്ഥയിലായി. കണ്ണുകളും ശരീരവും മഞ്ഞയായി. ബിലിറൂബിന്റെ അളവ് 18 ആയി കുറഞ്ഞു, അതേസമയം കരളിലെഅണുബാധ ഉയർന്നതോതിലുമായി കിഷോർ തന്റെ അവസ്ഥ വിവരിച്ചു.
തന്റെ ഗുരുതര അവസ്ഥയെ ‘വെറും മഞ്ഞപ്പിത്തം’ എന്ന് പറഞ്ഞവരുണ്ടെന്നും ദേവീചന്ദന പറയുന്നു. രോഗങ്ങൾ എപ്പോൾ വേണമെങ്കിലും ആർക്കും വരാമെന്ന് കിഷോറും പറയുന്നു. ഒന്നര മാസത്തെ വിശ്രമത്തിനു പുറമേ, രോഗം വീണ്ടും വരാതിരിക്കാൻ മുൻകരുതലുകളെടുക്കാനും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഉപ്പ്, എണ്ണ, തേങ്ങ എന്നിവ ഒഴിവാക്കിയുള്ള കർശന ഭക്ഷണക്രമം പിന്തുടരുന്നു. യാത്രക്കിടെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തിൽ ശ്രദ്ധാലുവായിരിക്കാൻ ദമ്പതികൾ എല്ലാവരെയും ഓർമപ്പിക്കുകയാണ്.
കോമഡി നാടകങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ദേവി ചന്ദന പിന്നീട് സീരിയൽ രംഗത്തേക്കും പിന്നീട് സിനിമാലോകത്തേക്കുമെത്തുകയായിരുന്നു. പൗണ്ണമിതിങ്കൾ, വസന്തമല്ലിക തുടങ്ങിയ സീരിയലുകളിലെ അഭിനയം എടുത്തുപറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

