അടൂരിനോട് യോജിക്കാം, വിയോജിക്കാം; പക്ഷേ ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കണം -പ്രതാപ് ജോസഫ്
text_fieldsഅടൂർ വിഷയത്തിൽ അനുകൂലിച്ച് ചലച്ചിത്ര നിർമാണ പ്രവർത്തകൻ പ്രതാപ് ജോസഫ്. സിനിമ കോൺക്ലേവിൽ ദളിത്-സ്ത്രീ സംവിധായകർക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിലാണ് പ്രതാപ് ജോസഫ് സംസാരിച്ചത്. പ്രസംഗം ആദ്യവസാനം വരെ നേരിട്ട് കേട്ട ഒരാൾ എന്ന നിലയിൽ അതിൽ ആരെയും അവഹേളിക്കുന്നതായി തോന്നിയില്ല. മാത്രമല്ല ഈ പ്രൊജക്ടിനെയും അതിൽ നിർമിക്കപ്പെട്ട ചില സിനിമകളെയും അദ്ദേഹം അഭിനന്ദിക്കുകയാണ് ചെയ്തത്. എന്നാണ് പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.
പൂർണ രൂപം
കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് അടൂർ പറഞ്ഞ കാര്യങ്ങളെ അപലപിക്കുന്നു. കെ. എസ്.എഫ്.ഡി.സി പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് അടൂർ പറഞ്ഞതിനോട് അനുകൂലിക്കുന്നു. പ്രസംഗം ആദ്യവസാനം വരെ നേരിട്ട് കേട്ട ഒരാൾ എന്ന നിലയിൽ അതിൽ ആരെയും അവഹേളിക്കുന്നതായി തോന്നിയില്ല. മാത്രമല്ല ഈ പ്രൊജക്ടിനെയും അതിൽ നിർമിക്കപ്പെട്ട ചില സിനിമകളെയും അദ്ദേഹം അഭിനന്ദിക്കുകയാണ് ചെയ്തത്.
ഗവണ്മെന്‍റ് പണം മുടക്കിയാൽ മാത്രം പോര പരിശീലനവും നൽകണം. മലയാളത്തിൽ മികച്ചൊരു സിനിമ ഉണ്ടാക്കാൻ 50 ലക്ഷം രൂപ ധാരാളം. ഒന്നരക്കോടി എന്നത് മൂന്ന് പേർക്കായി കൊടുക്കാം. വലിയ തുക അഴിമതി ഉണ്ടാക്കും. ഗവണ്മെന്‍റ് കച്ചവട സിനിമ അല്ല എടുക്കേണ്ടത് കലാമൂല്യമുള്ള സിനിമയാണ്. അടൂരിനോട് യോജിക്കാം, വിയോജിക്കാം; പക്ഷേ ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കണം എന്നുതന്നെയാണ് എന്‍റെ അഭിപ്രായം എന്നാണ് പ്രതാപ് ഫേസ്ബുക്കിൽ കുറിച്ചത്.
സിനിമാനയം രൂപീകരിക്കാനായി നടത്തുന്ന സിനിമ കോൺക്ലേവിലാണ് സ്ത്രീകൾക്കെതിരെയും ദലിതർക്കെതിരെയും എതിരെ അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപ പരാമർശം നടത്തിയത്. സ്ത്രീകൾക്കും ദലിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. ചലച്ചിത്ര വികസന കോർപറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

