Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹൈദരാബാദിലെ പ്രളയബാധിതർക്ക് സഹായവുമായി പ്രമുഖ താരങ്ങൾ
cancel

ഹൈദരാബാദിലെ പ്രളയബാധിതർക്ക് സഹായവുമായി പ്രമുഖ താരങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: ഹൈദരാബാദിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ധനവുമായി പ്രമുഖ തെന്നിന്ത്യൻ താരങ്ങൾ. ചിരഞ്​ജീവി, നാഗാർജുന, ജൂനിയർ എൻ.ടി.ആർ, വിജയ് ദേവരകൊണ്ട, മഹേഷ് ബാബു എന്നിവരാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറിയത്.

ഒരു കോടി രൂപ സഹായധനമായി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി ചിരഞ്​ജീവി ട്വീറ്റ് ചെയ്തു. ''പ്രകൃതി ദുരന്തംമൂലം ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്കായി താൻ ഒരുകോടി സഹായം നൽകുന്നു, മറ്റുള്ളവരും അവരാൽ കഴിയുന്ന സഹായം നൽകാൻ സന്നദ്ധരാവണം'' അദ്ദേഹം ട്വീറ്റ് ചെയ്തു.

നാഗാർജുന 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ''ദുരിതാശ്വാസ സഹായമായി വളരെ പെട്ടന്നുതന്നെ 550 കോടി രൂപ അനുവദിച്ച തെലങ്കാന സർക്കാരിനെ അഭിനന്ദിക്കുന്നു. സഹായ നിധിയിലേക്കായി ഞാനും 50 ലക്ഷം രൂപ നൽകുന്നു'' അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

മഹേഷ് ബാബു ഒരു കോടി രൂപയാണ് സഹായ ധനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ജൂനിയർ എൻ.ടി.ആർ 50 ലക്ഷം രൂപയും വിജയ് ദേവരകൊണ്ട 10 ലക്ഷം രൂപയും സഹായധനമായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ട്വീറ്റിലുടെ അറിയിച്ചു.

കനത്ത മഴയിൽ ഹൈദരാബാദിൽ കനത്ത നാശനഷ്ടമാണുണ്ടായത്. പ്രളയത്തിൽ 70 പേർ മരിക്കുകയും ആയിരക്കണക്കിനുപേർക്ക് കിടപ്പാടം ഇല്ലാതാകുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Film Stars Donate Funds For Rain Hit Hyderabad
Next Story