ഫഹദ് വലിയ താഴ്ചയിലേക്ക് വീണു; ആ വലിയ അപകടത്തെ കുറിച്ച് ഫാസിൽ
text_fieldsഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. ഒരു ഫഹദ് ഫാസിൽ ചിത്രം എന്നതിൽ ഉപരി പതിനെട്ട് വർഷങ്ങങ്ങൾക്ക് ശേഷം സംവിധായകൻ ഫാസിൽ നിർമിക്കുന്ന ചിത്രം കൂടിയാണ്. 20 വർഷങ്ങൾക്ക് ശേഷമാണ് പിതാവിന്റെ ചിത്രത്തിൽ ഫഹദ് പ്രത്യക്ഷപ്പെടുന്നത്.
മലയൻ കുഞ്ഞിന്റെ ചിത്രീകരണവേളയിൽ ഫഹദിന് ഒരു വലിയ അപകടം സംഭവിച്ചിരുന്നു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഫാസിൽ. മകൻ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്നാണ് സംഭവത്തെ കുറിച്ച് പറഞ്ഞത്.
സിനിമയുടെ ആദ്യത്തെ ഷോട്ടിലായിരുന്നു ഫഹദിന് അപകടം സംഭവിക്കുന്നത്. ഒരു ഭയങ്കരമായ അപകടമായിരുന്നു അത് . ലിഫിറ്റിൽ നിന്ന് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു മാസം എടുത്തു അതിൽ നിന്ന് മുക്തി നോടാൻ- ഫാസിൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

