ആമിർ ഖാൻ അല്ല, തന്റെ ഇഷ്ട നടൻ മറ്റൊരാൾ! വെളിപ്പെടുത്തി ഫാത്തിമ സന
text_fieldsദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫാത്തിമ സന. ആമിർ ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഫാത്തിമയുടെ ഇഷ്ടതാരം മറ്റൊരാളാണ്. ഹ്യൂമൻസ് ഓഫ് സിനിമക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആമിർ തനിക്ക് മികച്ച ചിത്രങ്ങൾ നൽകിയതായും ഫാത്തിമ സന കൂട്ടിച്ചേർത്തു.
'ഞാൻ ഷാറൂഖ് ഖാന്റെ വലിയ ആരാധികയാണ്. എന്നാൽ പി.കെ, പീപ്പിലി ലൈവ്, രംഗ് ദേ ബസന്തി എന്നിങ്ങനെ മികച്ച ചിത്രങ്ങൾ ആമിർ തനിക്ക് നൽകി. അതെല്ലാം വളരെ വ്യത്യസ്തമായിരുന്നു- ഫാത്തിമ സന പറഞ്ഞു. ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്ന താരജോഡികളാണ് ഫാത്തിമ സനയും ആമിർ ഖാനും. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
ശ്യാം ബഹദൂറാണ് ഫാത്തിമ സനയുടെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശലാണ് നായകനായി എത്തുന്നത്. ദംഗൽ താരമായ സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

