
തടികുറച്ച് പഴയരൂപത്തിൽ ഫർദീൻ ഖാൻ; ഇനി ബോളിവുഡിൽ 'റീ എൻട്രി'
text_fieldsമുംബൈ: ശനിയാഴ്ച ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്രയുടെ ഓഫിസിൽ നിന്ന് ഇറങ്ങി വരുന്ന 'യുവാവിനെ' കണ്ടവരെല്ലാം ഒന്ന് ശങ്കിച്ചു- നടൻ ഫർദീൻ ഖാനെ പോലെ തന്നെയുണ്ടല്ലോ ഇയാൾ! ഫർദീൻ ഖാൻ തന്നെയാണ് അതെന്ന് അറിഞ്ഞപ്പോൾ അവർ അത്ഭുതം കൂറി. അത്രക്കുണ്ട് മാറ്റം. തടിച്ചുരുണ്ട് ബോഡി ഷെയ്മിങ് വരെ നേരിട്ട ഫർദീൻ ഖാൻ പഴയ രൂപം വീണ്ടെടുത്തതാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. പത്ത് വർഷം മുമ്പുള്ള ഫർദീൻ ഖാനെയാണ് ഇപ്പോൾ കാണുന്നതെന്ന് ആരാധകരും പറയുന്നു.
2005ൽ 'നോ എൻട്രി' എന്ന ഹാസ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഫർദീൻ ഇപ്പോൾ ബോളിവുഡിലേക്കുള്ള 'റീ എൻട്രി'ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. മുകേഷ് ഛബ്രയുമായുളള കൂടിക്കാഴ്ച അതിന് മുന്നോടിയാണെന്നാണ് സൂചന. മുകേഷ് ഛബ്രയുടെ വാക്കുകൾ ഈ സംശയം ശരിവെക്കുന്നുമുണ്ട്. 'ഫർദീൻ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ അവസരങ്ങൾ വിലയിരുത്തി കൊണ്ടിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തി കഴിഞ്ഞു. പഴയതുപോലെ സുന്ദരനായി'- മുകേഷ് പറഞ്ഞു.
രണ്ടായിരത്തിെൻറ തുടക്കത്തിൽ ബോളിവുഡ് ആരാധകരുടെ ഹരമായിരുന്നു ഫർദീൻ ഖാൻ. നടനും സംവിധായകനും നിർമാതാവുമായ ഫിറോസ് ഖാെൻറ മകനായ ഫർദീൻ 1998ൽ 'പ്രേം അഗൻ' എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഫിറോസ് ഖാൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫിസിൽ ശരാശരി ചലനമേ സൃഷ്ടിച്ചുള്ളു.
2005ൽ ഇറങ്ങിയ 'നോ എൻട്രി' എന്ന ഹാസ്യചിത്രം വിജയമായതോടെ ഫർദീൻ ശ്രദ്ധനേടി. പക്ഷേ, പിന്നീട് ഈ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടു. 2010ൽ മുദസ്സർ അസീസിെൻറ സംവിധാനത്തിൽ ഇറങ്ങിയ 'ദുൽഹ മിൽ ഗയ' ആണ് ഫർദീൻ അവസാനമായി വേഷമിട്ട ചിത്രം. സുഷ്മിത സെന്നും ഇശിത ശർമ്മയും നായികമാരാെയത്തിയ, ഷാരൂഖ് ഖാൻ അതിഥി േവഷത്തിലെത്തിയ ഈ ചിത്രം പരാജയപ്പെട്ടതോടെ അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു അദ്ദേഹം.
ശരീരഭാരം കുറച്ച ഫർദീൻ ഖാെൻറ പുതിയ ചിത്രങ്ങൾ ഇപ്പോൾ വെെറലാവുകയാണ്. സിനിമയിൽ നിന്ന് മാറി നിന്ന സമയത്ത് തടി കൂടിയതിെൻറ പേരിൽ 2016ൽ കടുത്ത ബോഡി ഷെയ്മിങ് നേരിട്ട നടനാണ് അദ്ദേഹം. എന്നാൽ, 'പരിഹസിക്കുന്നവരെ ഗൗനിക്കുന്നില്ല, എെൻറ ശരീരെത്തയോർത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളു' എന്നായിരുന്നു ഇതിനോട് ഫർദീെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
