ഒന്നിച്ചുള്ള സിനിമകൾക്ക് ശേഷം ഷാറൂഖ് കാർ വാങ്ങിത്തരും; നടന്റെ വിചിത്ര രീതിയെക്കുറിച്ച് ഫറാ ഖാൻ
text_fieldsനടൻ ഷാറൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ. ഷാറൂഖ്- ഫറാ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. ഇപ്പോഴിതാ കിങ് ഖാന്റെ വിചിത്രമായ ഒരു രീതിയെക്കുറിച്ച് പറയുകയാണ് ഫറാ. നടി അർച്ചന പുരൻ സിങ്ങുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒന്നിച്ചുള്ള എല്ലാ സിനിമകൾ കഴിയുമ്പോഴും ഷാറൂഖ് വില കൂടിയ ഓരോ കാറുകൾ വാങ്ങി തരുമായിരുന്നുവെന്നാണ് ഫറാ പറഞ്ഞത് . അങ്ങനെയാണെങ്കിൽ ഉടൻതന്നെ ഷാറൂഖുമായി ഒരു ഉടൻ സിനിമചെയ്യൂ എന്ന് അർച്ചന തമാശയായി പറഞ്ഞപ്പോൾ ഉറപ്പായും ഉടൻ തന്നെ ഒരു സിനിമ ചെയ്യണമെന്ന് ഫറാ ഖാൻ പറഞ്ഞു. പുതിയൊരു കാർ വാങ്ങാൻ സമയമായി എന്നും കൂട്ടിച്ചേർത്തു.അക്ഷയ് കുമാർ വീടുവാങ്ങി തന്നോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ ചെയ്തെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്ന് ചിരിച്ചുകൊണ്ട് മറുപടി നൽകി.
ഓം ശാന്തി ഓം, മേം ഹൂം നാ, ഹാപ്പി ന്യൂയർ എന്നീ ചിത്രങ്ങളാണ് ഷാറൂഖിനെ നായകനാക്കി ഫറാ ഒരുക്കിയ ചിത്രങ്ങൾ. 2007 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം ബോക്സോഫീസിൽ 152 കോടിയാണ് നേടിയത്. ഷാറൂഖ് ഖാനും ഗൗരി ഖാനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മറ്റുരണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു.
പത്താൻ എന്ന സിനിമക്ക് ശേഷം ഷാറൂഖ് ഒരു വിലകൂടിയ ബൈക്ക് സമ്മാനമായി വാങ്ങിതന്നിരുന്നുവെന്ന് നടൻ ജോൺ എബ്രഹാം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

