‘എന്റെ കരിയറിൽ ഇത്രയധികം സമ്പാദിച്ചിട്ടില്ല’ യൂടൂബ് വരുമാനത്തെ കുറിച്ച് ഫറ ഖാൻ
text_fieldsഫറ ഖാനും ദിലീപും
യൂട്യൂബിൽ ഏകദേശം 2.5 ദശലക്ഷം സബ്‌സ്‌ക്രൈബർമാരെ നേടിയിട്ടുള്ള ഫറ ഖാൻ തന്റെ പാചകക്കാരൻ ദിലീപിനെ അവതരിപ്പിക്കുന്ന രസകരമായ പാചക വ്ളോഗുകൾ വളരെയധികം ജനപ്രിയമാണ്. ഫറയുടെ യൂടുബ് വിഡിയോയിലൂടെ ദിലീപിന്റെ ജനപ്രീതി വർധിച്ചിട്ടുണ്ട്. എന്നാൽ തന്റെ സിനിമ കരിയറിൽ ഉണ്ടാക്കിയതിനേക്കാൾ പണം യൂടൂബിലൂടെ ലഭിക്കുന്നുണ്ടെന്ന് സോഹ അലി ഖാനുമായി നടത്തിയ പോഡ്കാസ്റ്റിൽ ഫറ പറഞ്ഞു.
തന്റെ ടീമിന്റെ നിരന്തരമായ നിർബന്ധ പ്രകാരമാണ് യൂട്യൂബ് ചാനൽ ആരംഭിക്കാൻ തീരുമാനിച്ചത്. എന്നാൽ അത് ഭക്ഷണത്തെക്കുറിച്ചായിരിക്കണമെന്ന് ആഗ്രഹിച്ചുവെന്നും ഫറ പറഞ്ഞു. എന്നാൽ തന്റെ കരിയറിൽ സംവിധാനം ചെയ്തപ്പോൾ ലഭിച്ച പണത്തേക്കാൾ കൂടുതൽ താനിപ്പോൾ ഉണ്ടാക്കുന്നുണ്ടെന്നും ഫറ വെളിപ്പെടുത്തി.
2024 ഏപ്രിലിലാണ് ഫറ വിഡിയോ ചെയ്യാൻ തുടങ്ങിയത്. തന്റെ പാചകക്കാരനൊപ്പം ചെയ്ത് തുടങ്ങിയ വിഡിയോ വളരെ പെട്ടന്ന് ജനപ്രീതി നേടുകയും ലക്ഷക്കണക്കിന് സബ്സ്ക്രൈബർസിനെ നേടുകയും ചെയ്തു. ഇന്ന് യൂടൂബിലും ഇൻസ്റ്റയിലും മൂന്ന് ദശലക്ഷം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 4.5 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്.
തന്റെ സിനിമ നടക്കാതെ വരുകയും ചെലവുകൾ വർധിക്കുകയും ചെയ്തപ്പോഴാണ് യൂടൂബ് വിഡിയോ ചെയ്യാൻ തുടങ്ങിയതെന്ന് 'ടു മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന പരിപാടിയിൽ പങ്കെടുത്ത സമയത്ത് പറഞ്ഞിരുന്നു. തന്റെ സിനിമകളിലൂടെ 89ഉം 152ഉം കോടി രൂപ വരുമാനം ലഭിച്ച സംവിധായകയാണ് ഫറ ഖാൻ. ഷാരൂഖ് ഖാൻ അഭിനയിച്ച ഹാപ്പി ന്യൂ ഇയറിലുടെ 383 കോടി രൂപയും അക്ഷയ് കുമാറിനെ നായകനാക്കിയ ‘തീസ് മാർ ഖാനും’ 101.8 കോടി രൂപ നേടിയിരുന്നു.
മേം ഹൂം നാ, ഓം ശാന്തി ഓം , തീസ് മാർ ഖാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തയായ ഫറ ഖാൻ, കഴിയുന്നിടത്തോളം കാലം ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

