Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനി പറഞ്ഞു, ഇനി ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് ആരാധകർ

text_fields
bookmark_border
രജനി പറഞ്ഞു, ഇനി ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് ആരാധകർ
cancel

തെന്നിന്ത്യ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ രണ്ട് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന രജനി ചിത്രമാണ്. 'അണ്ണാത്തെ' യാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തലൈവർ ചിത്രം..

ജയിലർ റിലീസിനൊരുങ്ങുമ്പോൾ രജനി ഹിമാലയൻ യാത്രയിലാണ്. ബുധനാഴ്ച ചെന്നൈയിൽ നിന്ന് തലൈവർ യാത്ര തിരിച്ചിട്ടുണ്ട്. യാത്ര തിരിക്കും മുന്‍പ് ചെന്നൈയിലെ വീടിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് രജനി സംസാരിച്ചു. ജയിലര്‍ സിനിമ നൽകുന്ന പ്രതീക്ഷയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് നിങ്ങള്‍ കണ്ട് വിലയിരുത്തുവെന്നാണ് രജനി പറഞ്ഞത്.

രജനിയുടെ അഭാവത്തിലും പതിവ് പോലെ ചിത്രം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ചിത്രം വൻ വിജയമാകാൻ വേണ്ടി ക്ഷേത്രങ്ങളിൽ പ്രത്യേകം പൂജ നടത്തിയിട്ടുണ്ട്. മധുരയിലെ തിരുപ്പരന്‍കുണ്ഡരം അമ്മന്‍ ക്ഷേത്രത്തില്‍ ആരാധകര്‍ പ്രാര്‍ഥന നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൂടാതെ ഇനി മദ്യപിക്കില്ലെന്നും ചില ആരാധകർ അറിയിച്ചിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ മദ്യപിക്കരുതെന്ന് ആരാധകരോട് നടൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകര്‍ പ്രതിജ്ഞ എടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fans Offer Prayers For Rajinikanth's Jailer
Next Story