Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഉംറ കഴിഞ്ഞ് മടങ്ങിയ...

ഉംറ കഴിഞ്ഞ് മടങ്ങിയ രാഖി സാവന്തിന് വിമാനത്താവളത്തിൽ സ്വീകരണം

text_fields
bookmark_border
Rakhi Sawant post Umrah
cancel

മുംബൈ: ഉംറ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ നടി രാഖി സാവന്തിന് വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഇസ്‌ലാം സ്വീകരിക്കുകയും ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്ത രാഖി, വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും സന്ദർശിച്ച് തന്റെ ആദ്യ ഉംറ നിർവഹിച്ച ശേഷം ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്.

സ്വീകരിക്കാൻ ആരാധകരും അഭ്യുദയകാംക്ഷികളും മുംബൈ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. പുഷ്പഹാരം അണിയിച്ചും ആലിംഗനം ചെയ്തും നടി​യെ സ്വാഗതം ചെയ്തു. എല്ലാവരോടും നന്ദി പ്രകടിപ്പിച്ചാണ് രാഖി മടങ്ങിയത്.

രാഖി സാവന്തിന്റെ ഉംറ യാത്ര ആരാധകരുടെയും മാധ്യമ വൃത്തങ്ങളുടെയും ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മക്കയിലും മദീനയിലും പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച ദൃശ്യങ്ങൾ നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rakhi sawant
News Summary - Fans flock to Mumbai airport to greet Rakhi Sawant post Umrah
Next Story