Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂക്കയുടെ ജന്മദിനത്തിന് വേറിട്ട ആഘോഷവുമായി ഫാൻസ്, രക്തം നൽകി ഉദ്ഘാടനം ചെയ്ത് പിഷാരടി; പങ്കാളികളാകുന്നത് 40,000 പേർ

text_fields
bookmark_border
mammootty blood donation Pisharody
cancel
camera_alt

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് & വെൽഫെയർ വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ മെഗാ രക്തദാന കാമ്പയിനിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രമേശ് പിഷാരടി എം.എൽ.എ രക്തം ദാനം നിർവഹിക്കുന്നു. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജോർജ് പാലക്കാപ്പിള്ളി, ഫാ. വർഗീസ് പൊന്തേംപ്പിള്ളി, ഫാ. എബിൻ കളപ്പുരക്കൽ, ഡോ. നിനി എന്നിവർ സമീപം

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് വേറിട്ട ആഘോഷവുമായി മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പയിനിൽ ഇതിനോടകം 20000ലേ​റെ ആളുകൾ പങ്കാളികളായതായി സംഘാടകർ അറിയിച്ചു.

യൂറോപ്പിലും ഗൾഫിലും ഉൾപ്പെടെ മെഗാ രക്തദാന കാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. ദുബായ്, യു.എ.ഇ., ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി നിരവധി രക്തദാന പരിപാടികൾ ഇതിനകം നടന്നു. സെപ്റ്റംബർ എട്ടുവരെ തുടരും.

കേരളത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. രമേശ് പിഷാരടി എം.എൽ.എ. ഉൾപ്പെടെയുള്ള പ്രമുഖരടക്കം നിരവധി പേരാണ് ഇവിടെ രക്തദാനം നടത്തിയത്. കാമ്പയിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെയും സമ്മതപത്രം നൽകുന്നവരുടെയും എണ്ണം വർധിച്ചുവരികയാണെന്ന് സംഘാടകർ അറിയിച്ചു.

എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിലെ 7500 വിദ്യാർത്ഥികൾ രക്തദാന കാമ്പയിന്റെ ഭാഗമാകും. കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കൽ കോളജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാർത്ഥികൾ രക്തദാനം നടത്തുക. എം ജി എം ഗ്രൂപ്പുകളുടെ രക്ത ദാന കാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 8ന് തിരുവനന്തപുരത്ത് നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആണ് ഉദ്ഘാടകൻ.

ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി വ്യക്തികൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും രക്തദാനത്തിൽ പങ്കാളികളാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fans blood donation for Mammootty birthday Ramesh Pisharody
Next Story