Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി നിങ്ങളെ എങ്ങനെ വിശ്വസിക്കും; കാജോളിനെ വിമർശിച്ച് ആരാധകർ

text_fields
bookmark_border
Fans Backlash For Returning To Social Media, Fan Says, Poor Publicity Stunt
cancel

പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതിനാൽ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന നടി കാജോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഒഴിവാക്കിയിരുന്നു. ഇത് ആരാധകരെ ഞെട്ടിച്ചു.

എന്നാലിപ്പോൾ സോഷ്യൽമീഡിയയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് കാജോൾ. തന്റെ ഏറ്റവും പുതിയ വെബ് സീരീസായ ' ദി ഗുഡ് വൈഫി'ന്റെ ടീസർ പങ്കുവെച്ച് കൊണ്ടാണ് തിരികെ എത്തിയിരിക്കുന്നത്. 'ഗുഡ് വൈഫി'ന്റെ പ്രമോഷന്റെ ഭാഗമായിട്ടുള്ള നടിയുടെ പ്രവർത്തി ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രമോഷന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ, ഇനി നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നും ആരാധകർ ചോദിക്കുന്നു. കജോളിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

പൊളിറ്റിക്കൽ ഡ്രാമ ത്രില്ലറാണ് ‘ദി ഗുഡ് വൈഫ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. സീരീസ് സംവിധാനം ചെയ്യുന്നത് സുപാൻ വർമയാണ്. രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കാജോൾ ചിത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fans Backlash For Returning To Social Media, Fan Says, 'Poor Publicity Stunt'
Next Story