സ്വര്‍ണ നിറത്തിലുള്ള വിഗ്രഹം! സാമന്തക്ക് വേണ്ടി ക്ഷേത്രം പണിത് ആരാധകൻ
text_fieldsനടി സാമന്തക്ക് വേണ്ടി ക്ഷേത്രം പണിത് ആരാധകൻ. ആന്ധ്രപ്രദേശിലാണ് ക്ഷേത്രം ഒരുങ്ങുന്നത്. സന്ദീപ് എന്ന ആരാധകനാണ് ഇതിന് പിന്നിൽ. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തളം’ ആണ് ക്ഷേത്രം പണിയാന്‍ പ്രചോദനമായതെന്നാണ് ആരാധകന്‍ പറയുന്നത്. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും നടിയേയും സിനിമകളെയും ഇഷ്ടമാണെന്നും ഇയാൾ പറയുന്നു. സാമന്തയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങൾ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും സന്ദീപ് കൂട്ടിച്ചേർത്തു. കൂടാതെ നടിയുടെ 36ാം പിറന്നാൾ ദിവസമായ ഏപ്രിൽ 28 ന് ക്ഷേത്രം തുറക്കുമെന്നും ആരാധകൻ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 14 ന് തിയറ്ററുകളിൽ എത്തിയ ശാകുന്തളം വൻ പരാജയമായിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 10 കോടി മാത്രമാണ് തിയറ്ററുകളിൽ നിന്നും നേടാനായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

