Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇഷ്ട നടന്മാരുടെ പട്ടികയിൽ ഒന്നാമൻ ഫഹദ്; ആരാധന തുടങ്ങിയത് ബാംഗ്ലൂർ ഡേയ്സ് മുതൽ': ജൂനിയർ എൻ.ടി.ആർ

text_fields
bookmark_border
ഇഷ്ട നടന്മാരുടെ പട്ടികയിൽ ഒന്നാമൻ ഫഹദ്; ആരാധന തുടങ്ങിയത് ബാംഗ്ലൂർ ഡേയ്സ് മുതൽ: ജൂനിയർ എൻ.ടി.ആർ
cancel

ഹൈദരാബാദ്: മലയാളി താരം ഫഹദ് ഫാസിലിന്റെ അഭിനയമികവിനെയും സിനിമകളെയും വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആർ. ഫഹദ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ തെലുങ്ക് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബാംഗ്ലൂർ ഡെയ്‌സ്' കണ്ടതോടെയാണ് ഫഹദിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന തുടങ്ങിയതെന്നും, തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഫഹദിനാണെന്നും എൻ.ടി.ആർ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ ദുരിതകാലത്താണ് ഫഹദ് ഫാസിൽ എന്ന പ്രതിഭ ഇന്ത്യയിലുടനീളമുള്ള സിനിമാപ്രേമികളുടെ വീട്ടിലേക്ക് കടന്നുവന്നതെന്ന് ജൂനിയർ എൻ.ടി.ആർ ഓർത്തെടുത്തു. "ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്താണ് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നതും അദ്ദേഹം ജനപ്രിയനായി മാറിയതും." ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഫഹദിനെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന താരമാണ് അദ്ദേഹമെന്നും എൻ.ടി.ആർ കൂട്ടിച്ചേർത്തു. ഫഹദിന്റെ തെലുങ്കിലെ ആദ്യ നായകചിത്രത്തിന് അദ്ദേഹം വലിയ വിജയം ആശംസിക്കുകയും ചെയ്തു.

ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവും എസ്.എസ്. രാജമൗലിയുടെ മകനുമായ എസ്.എസ്. കാർത്തികേയയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കവേ ജൂനിയർ എൻ.ടി.ആർ വികാരാധീനനായി. 'സ്റ്റുഡന്റ് നമ്പർ 1' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് 17 വയസ്സും കാർത്തികേയക്ക് ഒമ്പത് വയസ്സുമായിരുന്നു. കരിയറിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ട പ്രയാസകരമായ ഘട്ടങ്ങളിലും കാർത്തികേയ തനിക്കൊപ്പം ഉറച്ചുനിന്നുവെന്ന് താരം അനുസ്മരിച്ചു. 'ബാഹുബലി', 'ആർ.ആർ.ആർ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നിലും കാർത്തികേയയുടെ വലിയ പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ ആദ്യ നിർമ്മാണ സംരംഭമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രേക്ഷകർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

തോളിലെ ശസ്ത്രക്രിയയെ തുടർന്ന് ഇടവേളയിലായിരുന്ന താൻ പൂർണമായി സുഖം പ്രാപിച്ചുവെന്നും പുതിയ ചിത്രമായ ‘ഡ്രാഗണി’ന്റെ ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നും പ്രഖ്യാപിച്ച സമയത്ത് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും എൻ.ടി.ആർ അറിയിച്ചു.

എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലിനൊപ്പം ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും. ഭാവനാ റിലീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fahadh Tops My List of Favorite Actors: Jr NTR
Next Story