ഫഹദ് ഫാസിലിന്‍റെ കീപാഡ് ഫോണിന് 10 ലക്ഷമോ?
text_fieldsഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. ഫഹദിന്‍റെ ലളിത ജീവിതത്തെക്കുറിച്ചും നിരവധി ചർച്ചകൾ ഉയരാറുണ്ട്. ഫഹദ് കീപാഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും ഇന്‍സ്‌റ്റഗ്രാം ഇല്ലാത്ത ആളാണെന്നും ഈയിടെ വിനയ് ഫോർട്ട് പറഞ്ഞിരുന്നു.
ഈയിടെ, പുതിയ ചിത്രമായ മോളിവുഡ് ടൈംസിന്റെ പൂജയിൽ പങ്കെടുക്കാനെത്തിയ ഫഹദിന്‍റെ കൈയിൽ ഉണ്ടായിരുന്ന കിപാഡ് ഫോൺ വാർത്തകളിൽ ഇടം നേടിയിരുന്നു. ആദ്യം, ഇതൊരു സാധാരണ കീപാഡ് ഫോണാണെന്നാണ് പലരും കരുതിയത്. പക്ഷെ അത് അത്ര സാധാരണമായ ഒരു ഫോണല്ല.
ആഡംബര ബ്രാന്‍ഡ് ആയ വെര്‍ടുവിന്റെ ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. കാഴ്ചയിൽ വളരെ സാധാരണമാണെങ്കിലും ഫോണിന്റെ വില ഏകദേശം 10.2 ലക്ഷം രൂപ വരുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും അവകാശപ്പെടുന്നത്. ഒരു ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വില വരുന്ന മോഡലുകൾ വെർടുവിനുണ്ട്. ടൈറ്റാനിയം, സഫയർ ഗ്ലാസ്, കൈകൊണ്ട് തുന്നിച്ചേർത്ത തുകൽ തുടങ്ങിയ ഉയർന്ന നിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഫഹദിന്‍റെ ഫോൺ നിർമിച്ചിരിക്കുന്നത്.
ഇത് 170ലധികം രാജ്യങ്ങളിൽ ബ്ലൂടൂത്ത്, എസ്.എം.എസ്, 24/7 കൺസേർജ് സേവനം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 2008ൽ പുറത്തിറങ്ങിയ ഈ മോഡൽ ഇപ്പോൾ വിപണിയിൽ ലഭ്യമല്ല. എന്നാൽ പ്രിഓൺഡ് ഫോണുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇവക്ക് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ വിലയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

