Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്നോട് ആദ്യമായി നീ നടനാകുമെന്ന് പറഞ്ഞത് വിജയ് സാർ’; ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഫഹദ് ഫാസിൽ

text_fields
bookmark_border
Fahad Fazil
cancel
camera_alt

ഫഹദ് ഫാസിൽ, വിജയ്

ആദ്യ സിനിമ പുറത്തിറങ്ങിയ ശേഷം ആ നടനെ കാത്തിരുന്നത് വലിയ പരിഹാസങ്ങളും വിമർശനങ്ങളുമായിരുന്നു. തന്‍റെ 20 വയസിലെ നായക അരങ്ങേറ്റത്തിലൂടെ അദ്ദേഹത്തിന് പ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. തയാറെടുപ്പുകളില്ലാതെയാണ് തന്‍റെ തുടക്കമെന്ന് മനസ്സിലാക്കിയ നടൻ ഒരു ഇടവേള എടുത്ത് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര അവാർഡും നിരവധി സൂപ്പർഹിറ്റ് സിനിമകളും അദ്ദേഹത്തിന് സ്വന്തമാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ എന്നതിൽ ആർക്കും സംശയമില്ല.

വെറുമൊരു നടൻ എന്നതിനപ്പുറം, ഓരോ കഥാപാത്രത്തിലും പുതിയ പരീക്ഷണങ്ങൾ നടത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന കലാകാരനാണ് അദ്ദേഹം. 'ചാപ്പാ കുരിശ്' മുതൽ 'ആവേശം' വരെ, 'കുമ്പളങ്ങി നൈറ്റ്സ്' മുതൽ 'പുഷ്പ' വരെ ഫഹദിന്റെ റേഞ്ച് അവിശ്വസനീയമാണ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഫഹദ്, ഇന്ന് മലയാളത്തിനപ്പുറം തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിലും തന്റെതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ് യുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഫഹദ്. തന്റെ പുതിയ തെലുങ്ക് ചിത്രമായ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെച്ചത്.

‘വിജയ് സാറിനെ ആദ്യമായി കാണുന്നത് കാതലുക്ക് മരിയാതൈയുടെ സെറ്റിലാണ്. ഞങ്ങളുടെ വീട്ടിൽ വെച്ച് തന്നെയായിരുന്നു ഷൂട്ടിങ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഉപ്പ വിജയ് സാറിനെ വെച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നു’.

ഫാസിൽ എന്ന വലിയ സംവിധായകന്റെ മകനായി സിനിമാ സെറ്റുകളിൽ വളർന്ന ഫഹദിന്, അന്ന് തന്റെ പിതാവിന്റെ നായകനായിരുന്ന യുവനടൻ വിജയ് യോട് വലിയ ആരാധന ഉണ്ടായിരുന്നു. അതിലും വലിയ ഒരു കാര്യം കൂടി ഫഹദ് വെളിപ്പെടുത്തി. തന്റെ ജീവിതത്തെ തന്നെ സ്വാധീനിച്ച ഒരു വാചകം. ജീവിതത്തിൽ ആദ്യമായി എന്നോട് 'നീയൊരു നടനാകും' എന്ന് പറഞ്ഞത് വിജയ് സാർ ആണെന്ന് ഫഹദ് പറയുന്നു. അന്ന് കൗമാരക്കാരനായ എന്നോട് വിജയ് സാർ പറഞ്ഞ ആ വാക്കുകൾ, വർഷങ്ങൾക്ക് ശേഷം അക്ഷരാർത്ഥത്തിൽ സത്യമായെന്ന് ഫഹദ് പറ‍യുന്നു.

‘എന്നോട് ജീവിതത്തിൽ ആദ്യമായി നീയൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് സാർ ആണ്. അന്ന് ഡീപ്പായിട്ടൊന്നും സംസാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. കണ്ണുക്കുള്ളിൽ നിലാവ് സിനിമയുടെ സമയത്ത് ഖുഷി പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഐഡിയയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു’ ഫഹദ് പറഞ്ഞു.

സിനിമയിൽ ഇതുവരെ വിജയ് യും ഫഹദും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, ഇരുവരും ഒരുമിച്ചൊരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജോസഫ് ഗ്രൂപ്പിന്റെ ഒരു പരസ്യത്തിന് വേണ്ടി ഇരുവരും ഒന്നിച്ചപ്പോൾ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വരും കാലത്ത് ഇരുവരും ഒരുമിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ആണ് ഫഹദിന്റെ പുതിയ ചിത്രം. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം തെലുങ്കിന് പുറമെ മലയാളത്തിലും തിയറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fahadh Faasil Recalls Special Childhood Memory with Vijay
Next Story