Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാൻ വിവാഹം കഴിച്ചത് ഒരു കുട്ടിയെയാണ്; നസ്രിയയെ കുറിച്ച് ഫഹദ് ഫാസിൽ

text_fields
bookmark_border
https://www.madhyamam.com/tags/fahad-fasil
cancel

ഞാൻ വിവാഹം ചെയ്തത് ഒരു കുട്ടിയെ ആയതിനാലാണ് കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ തനിക്ക് അസാമാന്യ കഴിവെന്ന് ഫഹദ് ഫാസിൽ. താരത്തിനെ ഏറ്റവും പുതിയ ചിത്രമായ ഡോണ്ട് ട്രബിൾ ദി ട്രബിളിന്‍റെ പ്രമോഷനിടെയാണ് താരത്തിന്‍റെ ഈ രസകരമായ പരാമർശം. ചിത്രത്തിലെ ബാലതാരമായ സാറ പലേക്കറുമായുള്ള ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് താരം ഭാര്യയായ നസ്രിയയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

കുട്ടികളെ കൈകാര്യം ചെയ്യുന്നതിലുള്ള എന്‍റെ അസാമാന്യ കഴിവും ക്ഷമയും ഗംഭീരമാണെന്ന് പറയുന്നവരോട് എന്‍റെ വീട്ടിൽ ഒരാളുണ്ടെന്ന് ഞാൻ പറയും, ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചതെന്നും തമാശയായി ഫഹദ് പറഞ്ഞു. സിനിമയിലെ തന്‍റെ സഹതാരം കൂടിയായ സാറയുടെ ക്ഷമയെ കുറിച്ചും ലൊക്കേഷനിലെ പെരുമാറ്റത്തെ കുറിച്ചും താരം പറയുകയുണ്ടായി. ഞാൻ ഡയലോഗ് തെറ്റിക്കുമ്പോൾ ഇവൾ എന്നെ തിരുത്തി, എന്‍റെ ഡയലോഗ് ഇവൾ കാണാതെ പഠിച്ചിരുന്നു. ഇത്ര ക്ഷമയുള്ള ഒരു സഹതാരം എനിക്ക് മുമ്പ് ഉണ്ടായിരുന്നിട്ടില്ലെന്നും ഫഹദ് പറയുകയുണ്ടായി. ഒക്ടോബർ രണ്ടിനാണ് സിനിമയുടെ റിലീസ്. തെലുങ്കിനു പുറമേ, മലയാളത്തിലും തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fahad fasil about nazriya
Next Story