Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നമ്മുടെ എമ്പുരാനെ നോക്കണേ'; പൃഥ്വിരാജിന് പിറന്നാൾ സർപ്രൈസുമായി എമ്പുരാൻ ടീം

text_fields
bookmark_border
Empuraan Team  special Birthday Wishes To  Prithviraj
cancel

നടൻ പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി എമ്പുരാൻ ടീം. ലൊക്കേഷനിൽ നിന്നുള്ള വിഡിയോക്കൊപ്പമാണ് തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് ആശംസ നേർന്നത്. മുരളി ഗോപി, ദീപക് ദേവ്, സുജിത്ത് വാസുദേവ്, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം മോഹൻലാലും പൃഥ്വിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

ദീപക് ദേവിന്റെ സംഗീതത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. മോഹൻലാലിന്റെ ആശംസയോടെയാണ് അവസാനിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ജന്മദിനാശംസ നേരുന്നുണ്ട്. ‘നമസ്കാരം അണ്ണാ!’ എന്ന സ്ഥിരം വിളിയോടുകൂടിയാണ് ആരംഭിക്കുന്നത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട രാജുവിന് പിറന്നാൾ ആശംസകൾ, പിന്നെ നമ്മുടെ എമ്പുരാനെ നോക്കിക്കോണം കേട്ടോ’ എന്നാണ് ആന്റണി പറയുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആഗസ്റ്റ് 15 ന് ഡൽഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ ലഡാക്കിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Empuraan Team special Birthday Wishes To Prithviraj
Next Story