ഇംഗ്ലീഷിൽ അഞ്ച് വാക്കു പോലും പറയാൻ അറിയില്ലായിരുന്നു; ആദ്യ സിനിമക്ക് ലഭിച്ചത് ചെറിയ പ്രതിഫലം
text_fieldsമികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് രാജ്കുമാർ റാവു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന താരം സ്വന്തം കഴിവിലൂടെയാണ് വെള്ളിത്തിരയിൽ സ്ഥാനം ഉറപ്പിച്ചത്. 2010 ൽ ആയിരുന്നു രാജ്കുമാർ റാവുവിന്റെ ബോളിവുഡ് അരങ്ങേറ്റം.
സ്ത്രീ 2 ആണ് രാജ്കുമാർ റാവുവിന്റെ ഏറ്റവും പുതിയ ചിത്രം. തിയറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് സിനിമക്ക് ലഭിക്കുന്നത്. സ്ത്രീ2 വൻ വിജയമായി മുന്നോറുമ്പോൾ തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് നടൻ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പണത്തെക്കാളും ജോലിക്കാണ് പ്രധാന്യം നൽകുന്നതെന്നാണ് നടൻ പറയുന്നത്.
'ഓഡീഷനിലൂടെയാണ് ആദ്യ ചിത്രത്തിൽ അവസരം ലഭിക്കുന്നത്. കാസ്റ്റിങ് ഡയറക്ടറിന് ചിത്രം അയച്ചുകൊടുത്തിരുന്നു. അന്നൊക്കെ സ്ഥിരമായി ഓഡീഷനുകൾക്ക് ചിത്രം അയച്ചുകൊടുക്കാറുണ്ടായിരുന്നു. എന്നെ ഓഡീഷന് വിളിച്ചു. കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തു. ചിത്രത്തിനായി ശരീരഭാരം കുറക്കണമായിരുന്നു. ഒരാഴ്ചകൊണ്ട് കഠിനാധ്വാനം ചെയ്ത് ശരീര ഭാരം കഥാപാത്രത്തിന് യോജിച്ചതാക്കി.ആദ്യ ചിത്രത്തിന് 11,000 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. എന്നാൽ പണത്തിനല്ല, ജോലിക്കായിരുന്നു ഞാൻ പ്രധാന്യം കൊടുത്തിരുന്നത്.
അതുപോലെ ഇംഗ്ലീഷ് സംസാരിക്കാൻ എന്നെ സഹായിച്ചത് ഭാര്യ പത്രലേഖയാണ്. തുടക്കത്തിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. അന്നൊക്കെ ഒരു വാക്യത്തിലെ അഞ്ച് വാക്ക് ശരിയായി സംസാരിക്കാൻ എനിക്ക് അറിയില്ലായിരുന്നു. പക്ഷെ അവൾ അത് മനസിലാക്കി എന്നെ സഹായിച്ച'- നടൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

