അടുത്ത സൂപ്പർ ഹിറ്റ് ചിത്രം 'ഡങ്കി' എപ്പോൾ! പത്താനോടും ജവാനോടും ദൈവം ദയ കണിച്ചെന്ന് ഷാറൂഖ്
text_fieldsഒരു ചെറിയ ഇടവേളക്ക് ശേഷം ബോളിവുഡിൽ സജീവമായിരിക്കുകയാണ് ഷാറൂഖ് ഖാൻ. 2018ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെയാണ് നടൻ ബോളിവുഡിൽ നിന്ന് ഇടവേള എടുത്തത്. അഞ്ച് വർഷത്തിന് ശേഷം പത്താൻ എന്ന ചിത്രത്തിലൂടെ നടൻ ബോളിവുഡിൽ മറ്റൊരു അധ്യായം രചിക്കുകയായിരുന്നു.
പത്താന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങിയ ജവാനും ബോക്സോഫീസിൽ വിജയം ആവർത്തിച്ചു. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 700 കോടി കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. പത്താനും ജവാനും ശേഷം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിങ് ഖാൻ ചിത്രമാണ് ഡങ്കി. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്ന രാജ്കുമാർ ഹിരാനിയാണ്.
ചിത്രീകരണം പൂർത്തിയായ ഡുങ്കിയുടെ റിലീസിങ് തീയതി ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ക്രിസ്‌മസിനോ ന്യൂഇയറിനോ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് ഷാറൂഖ് ഖാൻ നൽകുന്ന സൂചന. കൂടാതെ സിനിമയുടെ റിലീസ് തീയതി നിശ്ചയിക്കുന്നതിനെ കുറിച്ചും എസ്. ആർ.കെ കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ പത്താനോട് ദൈവം വളരെ ദയ കാണിച്ചു. ജവാനോട് കൂടുതൽ അനുകമ്പ കാണിച്ചു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പത്താൻ തിയറ്ററുകളിൽ എത്തിയത്. ജന്മാഷ്ടമിയിൽ ജവാനും പ്രദർശനത്തിനെത്തി. ക്രിസ്മസും ന്യൂ ഇയറും വരാൻ പോവുകയാണ്- ഷാറൂറഖ് ട്വീറ്റ് ചെയ്തു പറഞ്ഞു.
ഞാൻ കഠിനാധ്വാനം ചെയ്യുന്നു, കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 29 വർഷമായി ഞാൻ കഠിനാധ്വാനം ചെയ്‌തുകൊണ്ടേയിരിക്കുന്നു. കാരണം സിനിമ കണ്ട് ആളുകൾ സന്തോഷിക്കുമ്പോൾ ഞാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്- ഷാറൂഖ് കൂട്ടിച്ചേർത്തു.
രാജ്കുമാർ ഹിരാനിയുടെ ചിത്രത്തിൽ ഷാറൂഖിനൊപ്പം താപ്സി പന്നു, രാജ്കുമാർ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിക്കി കൗശലും ധർമേന്ദ്രയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

