പിതാവ്, നടൻ, നല്ല മനുഷ്യൻ... ഞാൻ ആഗ്രഹിച്ചത് നിങ്ങളാകാൻ; മമ്മൂട്ടിയോട് ദുൽഖർ
text_fieldsമമ്മൂട്ടിയുടെ 72ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ ലോകവും. ഇപ്പോഴിതാ മെഗാസ്റ്റാറിന് ആശംസയുമായി മകനും നടനുമായ ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്നത്. എപ്പോഴും പിതാവിനെ പോലെയാകാൻ ആഗ്രഹിക്കുന്നുവെന്നാണ് ദുൽഖർ കുറിപ്പിൽ പറയുന്നത്.
'താങ്കളെ പോലെയാകണമെന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ ആഗ്രഹം. ആദ്യമായി കാമറക്ക് മുന്നിൽ നിന്നപ്പോൾ നിങ്ങളെ പോലൊരു നടനാകാൻ ആഗ്രഹിച്ചു. അച്ഛനായപ്പോഴും അതുപോലെ. നിങ്ങളുടെ പകുതിയെങ്കിലും ആകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കള്‍ക്ക് കഴിയട്ടെ. സന്തോഷകരമായ പിറന്നാൾ ആശംസ നേരുന്നു'- ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദുൽഖറിന്റെ കുറിപ്പ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് ഈ വർഷം മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പിറന്നാളിനോടനുബന്ധിച്ച് ഭ്രമയുഗം എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാതൽ, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള നടന്റെ ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

