Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസീതാരാമം റിലീസ് ചെയ്ത...

സീതാരാമം റിലീസ് ചെയ്ത ദിവസം ഞാൻ കരഞ്ഞു പോയി -എല്ലാവരോടും നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

text_fields
bookmark_border
Dulquer Salmaans  pens About Emotional Note About  Ramam  Movie Success
cancel

ലഫ്റ്റനന്റ് റാമിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിലൂടെയാണ് തെലുങ്ക് പ്രേക്ഷകർക്ക് അറിയിച്ചിരിക്കുന്നത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയി വൈറലായിട്ടുണ്ട്.

തന്റെ ആദ്യ തെലുങ്ക് ചിത്രം മുതൽ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ സീതാരാമം വരെയുള്ള ചിത്രങ്ങളെ കുറിച്ച് കത്തിൽ പറയുന്നുണ്ട്. കൂടാതെ തെലുങ്കിൽ നല്ല ചിത്രങ്ങൾ നൽകിയ സംവിധായകരേയും നിർമാതാക്കളേയും ദുൽഖർ ഓർമിക്കുന്നു .

'ഓ.കെ ബംഗാരമാണ്( ഓ.കെ കൺമണി) തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം. ചിത്രത്തിൽ എനിക്ക് അവസരം നൽകിയതിന് മണിരത്നം സാറിന് നന്ദി. ആ ചിത്രത്തിലൂടെ നിങ്ങളെല്ലാവരും എനിക്കൊരു അവസരം നൽകി. പിന്നീട് മഹാനടിയിലൂടെ നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ആ സിനിമയിലൂടെ നിങ്ങൾ സ്നേഹവും ബഹുമാനവും നൽകി. കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല- ദുൽഖർ കത്തിൽ കുറിച്ചു.

സീതാരാമവുമായി സ്വപ്നയും ഹാനുവും എന്നെ സമീപിച്ചപ്പോൾ ഞാൻ സുരക്ഷിതമായ കൈകളിലാണെന്ന് അറിയാമായിരുന്നു. മികച്ച ചിത്രമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എപ്പോഴും നല്ല തെലുങ്ക് ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിരവധി കലാകാരന്മാരുടേ‍യും അണിയറ പ്രവർത്തകരുടേയും പ്രയത്നഫലമാണ് സീതാരാമം. ഇവർ എല്ലാവരും ചേർന്നാണ് ചിത്രം മനോഹരമാക്കിയത്.

സീതാരാമം റിലീസായ ദിവസം ഞാന്‍ കരഞ്ഞുപോയി. ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നുള്ള ചിന്തയായിരുന്നു എനിക്ക്. പ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നത് കണ്ട് കരഞ്ഞു പോയി. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അന്ന, വിശാല്‍, പി.എസ് വിനോദ് സാര്‍, പിന്നെ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളിലൂടെ വ്യക്തമാക്കാൻ കഴിയില്ല. തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകർക്ക് നന്ദി. സിനിമയെന്ന കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ റാം' -ദുല്‍ഖര്‍ സല്‍മാന്‍ അവസാനിപ്പിച്ചു.

ഓഗസ്റ്റ് 5 നാണ് സീതാരാമം തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaan
News Summary - Dulquer Salmaan's pens About Emotional Note About Sitaramam Movie Success
Next Story