Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ നേട്ടവുമായി ദുൽഖർ സൽമാൻ; സന്തോഷം പങ്കുവെച്ച് നടൻ

text_fields
bookmark_border
നവംബർ 25 നാണ് ചിത്രം ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തിയത്
dulquer salmaans Movie Crossed  30 million views in ott under 24 hours
cancel

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ. ബൽക്കി സംവിധാനം ചെയ്ത ചിത്രമാണ് ഛുപ്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. സെപ്റ്റംബർ 24 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. സീ ഫൈവിലാണ് ഛുപ് സ്ട്രീം ചെയ്യുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

നവംബർ 25 ന് പ്രദർശനത്തിനെത്തിയ ചിത്രം 24 മണിക്കൂർ കൊണ്ട് 30 മില്യൺ കാഴ്ചക്കാരെ നേടിയിട്ടുണ്ട് . ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ എന്നിവർക്കൊപ്പം ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dulquer salmaan's Movie chup Crossed 30 million views in ott under 24 hours
Next Story