Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ബി.സി ടോപ് ഗിയർ ഇന്ത്യ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

text_fields
bookmark_border
Dulquer Salmaan won the BBC Top Gear India Award
cancel

2023ലെ ബി.ബി.സി ടോപ് ഗിയർ ഇന്ത്യ അവാർഡ് ദുൽഖർ സൽമാന്. ഈ വർഷത്തെ പെട്രോള്‍ഹെഡ് ആക്ടര്‍ പുരസ്കാരമാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ താരം പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ വൈറലാണ്. ഇതോടെ പാൻ ഇന്ത്യൻ ബ്രാൻഡിലേക്കാണ് ദുൽഖർ ചുവടുറപ്പിക്കുന്നത്.

അടുത്തിടെയാണ് 'ചുപ്'എന്ന ചിത്രത്തിന് ദുല്‍ഖറിന് ദാദസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് പുരസ്കാരം ലഭിച്ചത്. പാൻ ഇന്ത്യൻ ചിത്രമായ 'കിംങ് ഓഫ് കൊത്ത'യാണ് ദുൽഖറിന്‍റെതായി ഇനി തിയറ്ററിൽ എത്താനുള്ളത്.

ഈ വർഷം ഓണത്തിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan won the BBC Top Gear India Award
Next Story