Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്‍റെ ബെസ്റ്റി, എന്‍റെ ഹീറോ, എന്‍റെ വാപ്പച്ചിക്ക് ജന്മദിനാശംസകൾ...’

text_fields
bookmark_border
‘എന്‍റെ ബെസ്റ്റി, എന്‍റെ ഹീറോ, എന്‍റെ വാപ്പച്ചിക്ക് ജന്മദിനാശംസകൾ...’
cancel

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മകനും നടനുമായ ദുൽഖർ സൽമാന്‍റെ ജന്മദിന ആശംസ. ‘എന്‍റെ ബെസ്റ്റി, എന്‍റെ ഹീറോ, എന്‍റെ വാപ്പച്ചിക്ക് ജന്മദിനാശംസകൾ നേരുന്നു’ -സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ ദുൽഖർ ആശംസ പറയുന്നതിങ്ങനെയാണ്.

മാത്രമല്ല, ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് മനസ്സിലാക്കിയതെന്നും, ഞങ്ങൾ രണ്ടാളുടെയും ഫോണുകളിലും ഞങ്ങൾ രണ്ടുപേരുടെയും മാത്രം ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് ഒന്നിച്ചുള്ള നിമിഷങ്ങളെന്നും ദുൽഖർ കുറിച്ചു.

ദുൽഖറിന്‍റെ കുറിപ്പ്:

ഏറ്റവും നല്ല സുഹൃത്തുക്കളുെട ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ. ഓരോ വർഷവും നിങ്ങളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. എങ്ങനെയോ ഞങ്ങൾ രണ്ടാളുടെയും ഫോണുകളിലും ഞങ്ങൾ രണ്ടുപേരുടെയും മാത്രം ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷെ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്‍റെ ബെസ്റ്റി, എന്‍റെ ഹീറോ, എന്‍റെ വാപ്പച്ചിക്ക് ജന്മദിനാശംസകൾ നേരുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan sends birthday wishes to mammootty
Next Story