Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'500 രൂപ അധികം തരാം, സംസ്ഥാന പുരസ്കാരം വിൽക്കുന്നോ'; സങ്കടപ്പെടുത്തിയ സംഭവത്തെ കുറിച്ച് ദുൽഖർ സൽമാൻ

text_fields
bookmark_border
2016 ൽ പുറത്ത് ഇറങ്ങിയ ചാർലി എന്ന ചിത്രത്തിനാണ് ആദ്യമായി കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്
Dulquer Salmaan  Opens Up About  Painful Troll About His First State Award
cancel

ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ച് നടൻ ദുൽഖർ സൽമാൻ. പ്രേക്ഷകന്റെ ചോദ്യം വേദനിപ്പിച്ചെന്നും അന്ന് അത് ഏറെ സങ്കടപ്പെടുത്തിയതായും നടൻ അഭിമുഖത്തിൽ പറഞ്ഞു.

'2016 ൽ പുറത്ത് ഇറങ്ങിയ ചാർലി എന്ന ചിത്രത്തിനാണ് ആദ്യമായി കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. 'ആ സമയത്ത് അവാർഡ് വിൽക്കുന്നോ‍? നിങ്ങൾ നൽകിയതിനേക്കാൾ 500 രൂപ അധികം തരാം എന്ന്' ഒരാൾ ചോദിച്ചു. ആ കമന്റ് എന്നെ ഏറെ തകർത്തു. പണം കൊടുത്ത് വാങ്ങാനാണെങ്കിൽ വളരെ മുമ്പെ ചെയ്യാമായിരുന്നു.

പിന്നീട് ഇതിനെ കുറിച്ച് മറ്റൊരാളുടെ വാക്കുകൾ കേട്ടപ്പോഴാണ് എനിക്ക് സമാധാനം ലഭിച്ചത്. അന്ന് ആ വ്യക്തി എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു... 'നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് സംശയമുണ്ടാകാം. മറ്റെന്തെങ്കിലും കാര്യത്തിന് നിങ്ങൾ അർഹനാണെന്ന് നിങ്ങൾക്ക് ചിന്തിക്കാം. പക്ഷേ, നിങ്ങൾക്ക് ലഭിക്കുന്ന അവാർഡുകൾ, പ്രത്യേകിച്ച് വലിയ അവാർഡുകൾ, അത് ആ സിനിമയിലെ പ്രവർത്തനത്തിന് ആയിരിക്കില്ല. നിങ്ങൾ ഇതുവരെ ചെയ്ത എല്ലാ ജോലികൾക്കും നിങ്ങൾ ചെയ്യാൻ പോകുന്ന എല്ലാ ജോലികൾക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ട് ഒരിക്കലും അത് ആസ്വദിക്കരുത്'. എനിക്ക് ആ ചിന്ത ഇഷ്ടപ്പെട്ടു, അത് എനിക്ക് കുറച്ച് സമാധാനം നൽകി; ദുൽഖർ കൂട്ടിച്ചേർത്തു.

ചുപ് ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. സീതാരാമത്തിന്റെ വിജയത്തിന് ശേഷം തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്'.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan Reveals Painful Troll About His First State Award
Next Story