Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഫോട്ടോ എടുക്കുന്നതിനിടെ ഒരു സ്ത്രീ മോശമായി സ്പർശിച്ചു; ചുംബിച്ചു...!': ദുരനുഭവം പറഞ്ഞ് ദുൽഖർ സൽമാൻ

text_fields
bookmark_border
Dulquer Salmaan recalls ‘bizarre’ experience when a fan touched him inappropriately, grabbed him
cancel

ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ ദുൽഖർ സൽമാനുള്ളത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായ നടനെ ഭാഷാവ്യത്യാസമില്ലാതെയാണ് ജനങ്ങൾ നെഞ്ചിലേറ്റുന്നത്. ഇപ്പോഴിതാ ആരാധകരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ. അനുവാദമില്ലാതെ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് നടൻ പറയുന്നത്. കിങ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'പ്രായമായ സ്ത്രീകളിൽ നിന്നാണ് അധികവും ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നത്. ഒരിക്കൽ ഒരു ആൾക്കൂട്ടത്തിൽ വെച്ച് ഒരു ആന്റി എന്റെ പിൻഭാഗത്ത് അമർത്തി പിടിച്ചു. ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു. അവിടെ തനിക്ക് ചുറ്റിനും നിറയെ ആളുകളുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല- ദുൽഖർ തുടർന്നു.

ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ നിരവധിയാളുകൾക്ക് അവരുടെ കൈ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചിലപ്പോൾ നമ്മുടെ പിന്നിലായിരിക്കും അവരുടെ കൈകൾ. ഫോട്ടോ എടുക്കുമ്പോൾ നമ്മൾ ചിരിക്കാൻ ശ്രമിക്കും. എന്നാൽ അത്ഭുതപ്പെടുത്തുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് അറയില്ല, എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല. മറ്റൊരിക്കൽ ഒരു പ്രായമായ സ്ത്രീ ചുംബിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആശ്ചര്യപ്പെടുത്തുന്നുണ്ട്', ദുൽഖർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan recalls ‘bizarre’ experience when a fan touched him inappropriately, grabbed him
Next Story