മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ സിനിമയിൽ ആശങ്കയില്ല, ഭയം ആ ഒരു കാര്യത്തിൽ -ദുൽഖർ സൽമാൻ
text_fieldsസിനിമയിൽ നിന്ന് മികച്ച അവസരങ്ങൾ തേടി എത്തുന്നത് അനുഗ്രഹമായിട്ടാണ് കാണുന്നതെന്ന് ദുൽഖർ സൽമാൻ. തന്റെ പുതിയ ചിത്രമായ സീതാരാമത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താരപുത്രൻ എന്ന നിലയിൽ പ്രതീക്ഷയുടെ ഭാരമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. തനിക്ക് മാത്രമല്ല സിനിമയുടെ ഭാഗമാകുന്ന എല്ലാവർക്കും ചെറിയ ഭയമുണ്ടാകുമെന്നും ദുൽഖർ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാവർക്കും ചെറിയ ഭയം ഉണ്ടാകും. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഷയാടിസ്ഥാനത്തിൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് നമുക്ക് അറിയില്ല. എന്നാൽ അത് പ്രതിക്ഷയുടെ ഭാരമില്ല. ആ തലത്തിൽ ഞാനും സിനിമയെക്കുറിച്ച് ആശങ്കാകുലനാണ്. പക്ഷേ എനിക്ക് ലഭിക്കുന്ന നല്ല അവസരങ്ങൾ ഭാഗ്യമായിട്ടാണ് കാണുന്നത് -ദുൽഖർ വ്യക്തമാക്കി.
സീതാരാമത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

