Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാനെന്ന് നടിച്ച് നെഗറ്റിവിറ്റിയും വ്യാജപ്രചാരണവും നടത്തുന്നു, ആ അക്കൗണ്ട് എന്‍റേതല്ല'; ആരാധകർക്ക് മുന്നറിയിപ്പുമായി ദുൽഖർ സൽമാൻ

text_fields
bookmark_border
ഞാനെന്ന് നടിച്ച് നെഗറ്റിവിറ്റിയും വ്യാജപ്രചാരണവും നടത്തുന്നു, ആ അക്കൗണ്ട് എന്‍റേതല്ല; ആരാധകർക്ക് മുന്നറിയിപ്പുമായി ദുൽഖർ സൽമാൻ
cancel

സമൂഹമാധ്യമങ്ങളിൽ താരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് തെറ്റായ വിവരങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഇക്കാലത്ത് പതിവായിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ഇത്തരം ഒരു വ്യാജ അക്കൗണ്ടിനെതിരെ കർശന മുന്നറിയിപ്പുമായി നടൻ ദുൽഖർ സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്. എക്സ് പ്ലാറ്റ്‌ഫോമിൽ തന്നെപ്പോലെ ആൾമാറാട്ടം നടത്തി സിനിമകളെക്കുറിച്ചും മറ്റ് സഹപ്രവർത്തകരെക്കുറിച്ചും തന്റെ കുടുംബാംഗങ്ങളെക്കുറിച്ചും വ്യാജ പോസ്റ്റുകളും ആശംസകളും പങ്കുവെക്കുന്ന ഒരു അക്കൗണ്ടിനെതിരെയാണ് താരം രംഗത്തുവന്നിരിക്കുന്നത്.

ഈ വ്യാജ അക്കൗണ്ട് കാരണം ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പവും അനാവശ്യമായ നെഗറ്റീവിറ്റിയുമാണ് ഉണ്ടാകുന്നതെന്ന് ദുൽഖർ വ്യക്തമാക്കി. താൻ തന്നെയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഈ അക്കൗണ്ട് എല്ലാ കാര്യങ്ങളിലും അഭിപ്രായങ്ങൾ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ ഇതിനോടകം തന്നെ എക്സ് അധികൃതർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കൃത്യമായ ഒരു പ്രതികരണം ലഭിച്ചിട്ടില്ലെന്ന് താരം നിരാശയോടെ പങ്കുവെച്ചു.

എന്നാൽ ദുൽഖറിന്റെ മുന്നറിയിപ്പിന് പിന്നാലെ ഈ അക്കൗണ്ട് നടത്തുന്ന വ്യക്തി മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിട്ടുണ്ട്. താൻ ഒരിക്കലും ആർക്കും ദോഷം ചെയ്യാനോ വിദ്വേഷം പരത്താനോ ഉദ്ദേശിച്ചിട്ടില്ലെന്നും എപ്പോഴും ദുൽഖറെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു ആരാദകൻ മാത്രമാണെന്നും അദ്ദേഹം കുറിച്ചു. ദുൽഖറിന്റെ വാക്കുകളെയും അദ്ദേഹത്തോടുള്ള ബഹുമാനത്തെയും മാനിച്ച് താൻ ഈ അക്കൗണ്ട് ഉടൻ തന്നെ ഡീപ്ലേറ്റ് ചെയ്യുകയാണെന്നും ആ വ്യക്തി വ്യക്തമാക്കുകയുണ്ടായി.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'കിംഗ് ഓഫ് കൊത്ത'ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ദുൽഖറിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായിരുന്നു ഐ ആം ഗെയിം. വരാനിരിക്കുന്ന പുതിയ തെലുങ്ക് റൊമാന്റിക് ചിത്രമായ 'ആകാശത്തിലോക താര'യുടെ വിശേഷങ്ങളും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നവയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan is warning fans against fake X account
Next Story