Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിരിപ്പിച്ച് കരയിപ്പിച്ച നടൻ ഇന്ന് നെഞ്ചുപൊട്ടി കരയിപ്പിക്കുകയാണ് -ദുൽഖർ

text_fields
bookmark_border
Dulquer Salmaan Emotional Memory Of  Late Actor  innocent
cancel

ഇന്നസെന്‍റിന് നിറകണ്ണുകളോടെ യാത്രാമൊഴി നേരുകയാണ് സിനിമാ ലോകവും ആരാധകരും. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നിരവധി കഥകളാണ് നടനെ കുറിച്ച് പറയാനുള്ളത്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലം കഥകൾ കൊണ്ട് സമൃദ്ധമാക്കി തന്നതിന് ഇന്നസെന്റിനോട് നന്ദി പറയുകയാണ് നടൻ ദുൽഖർ സൽമാൻ. തങ്ങളെ സ്ക്രീനിൽ ചിരിപ്പിച്ച് കരയിപ്പിച്ച നടൻ ഇന്ന് ഇപ്പോൾ നെഞ്ചുപൊട്ടി കരയിപ്പിക്കുകയാണെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

തനിക്കും സുറുമിക്കും ഇന്നസന്റെ് അങ്കിളായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലമായിരുന്നു. അദ്ദേഹത്തിന്റെ ഓരം ചേർന്ന് വളരാനും അഭിനയിക്കാനും കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും ദുൽഖർ ഓർമ പങ്കുവെച്ച് കൊണ്ട് കുറിച്ചു.

'ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് നമുക്ക് നഷ്ടമായത്. ഞങ്ങൾ കരയുന്നത് വരെ നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു. ഞങ്ങളുടെ ഉള്ളു വേദനിക്കും വരെ നിങ്ങൾ ഞങ്ങളെ കരയിപ്പിച്ചു. ഏറെ കഴിവുകളുള്ള കാലാതീതനായ മഹാനായ നടന്മാരിൽ ഒരാളായിരുന്നു അങ്ങ്. അതിനപ്പുറം ഒരു അദ്ഭുതമായിരുന്നു. കുടുംബത്തിലൊരാളെപ്പോലെ അങ്ങയെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി.

എന്റെ അച്ഛന്റെ സഹോദരനെ പോലെ എനിക്കും സുറുമിക്കും ഞങ്ങളുടെ അങ്കിളായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു. അങ്ങയുടെ ഓരം ചേർന്ന് വളരാനും അഭിനയിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമാണ്. കഥകളിലൂടെ ഞങ്ങളെ ഒപ്പം ചേർക്കാനും പുനർജ്ജനിപ്പിക്കാനും അങ്ങേക്ക് കഴിഞ്ഞു. ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനും താങ്ങിയെടുക്കാനും വല്ലാത്ത കഴിവാണുള്ളത്. ഞാൻ ഈ എഴുതുന്നതിലുമപ്പുറം എന്റെ മനസ്സുമുഴുവൻ അങ്ങ് നിറഞ്ഞു നിൽക്കുന്നു. ഒരുപാട് സ്നേഹിക്കുന്നു ഇന്നസന്റ് അങ്കിൾ. റെസ്റ്റ് ഇൻ പീസ്'–ദുൽഖർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dulquer Salmaan Emotional Memory Of Late Actor innocent
Next Story