Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകുഞ്ഞു മറിയത്തിന്...

കുഞ്ഞു മറിയത്തിന് വാപ്പിച്ചി നൽകിയ പിറന്നാൾ സമ്മാനം; മകളുടെ ഒൻപതാം പിറന്നാൾ ആഘോഷമാക്കി ദുൽഖർ സൽമാൻ

text_fields
bookmark_border
കുഞ്ഞു മറിയത്തിന് വാപ്പിച്ചി നൽകിയ പിറന്നാൾ സമ്മാനം; മകളുടെ ഒൻപതാം പിറന്നാൾ ആഘോഷമാക്കി ദുൽഖർ സൽമാൻ
cancel

മകൾ മറിയം അമീറ സൽമാന് പിറന്നാൾ ആശംസകളുമായി ദുൽഖർ പങ്കുവെച്ച ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങളിൽ പകർത്താൻ ഏറെ പ്രയാസമുള്ള ആളാണ് മറിയമെന്ന് ദുൽഖർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്‍റെ മകളുടെ ഒൻപതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം.

മകളുടെ ഈ വർഷത്തെ പിറന്നാൾ പാരിസിലാണ് ദുൽഖർ ആഘോഷിച്ചത്. അൾട്രാവയലറ്റ് എഫ് 77 ബൈക്കിൽ മകൾക്കൊപ്പം പാരിസിലൂടെ ദുൽഖർ യാത്ര നടത്തി. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ മനം കവരുകയാണ്. സംരംഭകനായ നാരായണനാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വിഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം മകള്‍ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. "ക്യാമറയിൽ പകർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള ചെറിയ ആളിന്, കൂടെ യാത്ര ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ചെറിയ ആളിന്, സമയം ചെലവഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ചെറിയ ആളിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചെറിയ വലിയ ആളിന് ഒമ്പതാം പിറന്നാൾ ആശംസകൾ" ദുല്‍ഖര്‍ കുറിച്ചു. മകളുടെ നിരവധി ഫോട്ടോകളും പങ്കുവെച്ചുകൊണ്ടാണ് ഹൃദയംഗമായ കുറിപ്പ് ദുല്‍ഖര്‍ പങ്കുവച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanbirthday postsocial media viralsocial media postCelebrities
News Summary - Dulquer Salmaan celebrates his daughter's ninth birthday with a birthday gift he gave to his daughter Mariam
Next Story