Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമുനവ്വറലി...

മുനവ്വറലി തങ്ങൾക്കൊപ്പം ദുൽഖർ സൽമാൻ; സെൽഫി വൈറലാവുന്നു

text_fields
bookmark_border
Dulquer Salamn And Munavvarali Thangal Selfee Went viral
cancel

ടൻ ദുൽഖർ സൽമാനൊപ്പം സെൽഫിയെടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടന ചടങ്ങിലെത്തിയപ്പോഴാണ് ചിത്രം പകർത്തിയത്. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു ഉൾപ്പെടെയുള്ളവരേയും ഫോട്ടോയിൽ കാണാം.

കിംഗ് ഓഫ് കൊത്തയാണ് റിലീസിനൊരുങ്ങുന്ന ദുൽഖറിന്റെ ചിത്രം.ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് നടൻ ചിത്രത്തിലെത്തുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.സീ സ്റ്റുഡിയോസിൻറെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.

Show Full Article
TAGS:Dulquer Salmaan munavvarali thangal 
News Summary - Dulquer Salmaan And Munavvarali Thangal Selfee Went viral
Next Story