'വർഷത്തിൽ ഒരു സിനിമയാണെങ്കിൽ എന്റെ വീട്ടിൽ വരേണ്ട! മമ്മൂട്ടി പറയുന്നതിനെ കുറിച്ച് ദുൽഖർ
text_fieldsതെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ വെള്ളിത്തിരയിൽ എത്തിയ ദുൽഖർ വളരെ ചെറിയ സമയം കൊണ്ടു തന്നെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. പിതാവ് മമ്മൂട്ടിയെ പോലെ അധികം ചിത്രങ്ങളിൽ നടൻ പ്രത്യക്ഷപ്പെടാറില്ല. ഒരു വർഷം മമ്മൂട്ടി നാലോ അഞ്ചോ ചിത്രങ്ങൾ ചെയ്യുമ്പോൾ ദുൽഖറിന്റേതായി ഒരു ചിത്രം മാത്രമായിരിക്കും എത്തുക.
പിതാവിനെ പോലെ അധികം സിനിമകൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ദുൽഖർ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'കഥ കേട്ട് ഒരുപാടുസമയമെടുത്താണ് ഞാൻ സിനിമ ചെയ്യുന്നത്. കൂടുതൽ സിനിമ ചെയ്യാൻ വാപ്പച്ചി പറയാറുണ്ട്. കൂടാതെ സിനിമകൾ വൈകുന്നതിനെ കുറിച്ചും ചോദിക്കാറുണ്ട്. അദ്ദേഹം വർഷത്തിൽ നാലഞ്ച് സിനിമകൾ ചെയ്യാറുണ്ട്. എനിക്ക് തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കില്ല. അത് അദ്ദേഹത്തിന് പറഞ്ഞാൽ മനസിലാവില്ല. വർഷത്തിൽ ഒരു സിനിമ ചെയ്യാനാണെങ്കിൽ എന്റെ വീട്ടിൽ വരരുതെന്ന് അദ്ദേഹം പറയാറുണ്ട്- ചിരിച്ചുകൊണ്ട് ദുൽഖർ സൽമാൻ പറഞ്ഞു. കൂടാതെ കൂടുതൽ സിനിമകൾ ചെയ്യാനും അദ്ദേഹം പറയാറുണ്ട്.
ഹീരിയേ മ്യൂസിക്കൽ ആൽബമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദുൽഖറിന്റെ പ്രൊജക്ട്. മികച്ച പ്രതികരണമാണ് ആൽബത്തിന് ലഭിക്കുന്നത്. അര്‍ജിത്ത് സിങ്ങും ജസ്‌ലീനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖറിനൊപ്പം ജസ്‌ലീനാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.
കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റേതായി പുറത്ത് ഇറങ്ങാനുളള ചിത്രം. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന വെബ് സീരീസായ ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സാണ് നടന്റെ മറ്റൊരു പ്രൊജക്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

