Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുൽഖറിന്റെ അച്ഛനായി ഷമ്മി തിലകൻ, ടോമിയായി ഗോകുൽ, പൊലീസ് വേഷത്തിൽ പ്രസന്ന; 'കിങ് ഓഫ് കൊത്ത'യിലെ താരങ്ങൾ- വിഡിയോ

text_fields
bookmark_border
Dulqer Salman Movie   King Of Kotha Movie   Characters Introduced  Motion teaser Out
cancel

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. പ്രഖ്യാപനം മുതൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ കിങ് ഓഫ് കൊത്തയിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച്‌ തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് തമിഴ് താരം പ്രസന്ന അവതരിപ്പിക്കുന്നത്. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. താരനിര കൊണ്ട് സമ്പന്നമായ കിങ് ഓഫ് കൊത്ത ഓണത്തിന് തിയറ്ററുകളിൽ എത്തും.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാനുമാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവിയർ.ദുൽഖർ സൽമാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dulqer Salman Movie King Of Kotha Movie Characters Introduced Motion teaser Out
Next Story