ദുബൈ 24എച്ച് കാർ റേസ്; നടൻ അജിതിന്‍റെ ടീമിന് മൂന്നാംസ്ഥാനം
text_fieldsദുബൈ 24എച്ച് കാർ റേസിങ്ങിൽ മൂന്നാമതെത്തിയ തമിഴ് നടൻ അജിത് കുമാർ ടീമിനൊപ്പം ഇന്ത്യൻ പതാക വീശി ആഹ്ലാദം പങ്കിടുന്നു
ദുബൈ: ഈ വർഷത്തെ 24എച്ച് ദുബൈ എൻഡുറൻസ് കാറോട്ട മത്സരത്തിൽ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്‍റെ ടീമിന് മികച്ച വിജയം. ദുബൈയിൽ നടന്ന റേസിൽ അജിന്‍റെ ടീം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ടീമിന്‍റെ വിജയം ഇന്ത്യൻ ദേശീയ പതാക വീശിയാണ് ആരാധകരുടെ പ്രിയങ്കരനായ ‘തല’ ആഘോഷമാക്കിയത്. നാലു ദിവസം മുന്നേ പരിശീലനത്തിനിടെ അജിതിന്‍റെ വാഹനം അപകടത്തിൽ പെട്ടിരുന്നു. ഏറെ ആശങ്കക്കൊടുവിലാണ് താരം മത്സരത്തിനിറങ്ങിയത്. അതിനാൽ, ഈ വിജയം താരത്തിനും ആരാധകർക്കും ഒരുപോലെ ആഹ്ലാദം പകരുന്നതായി മാറി.
അപകടത്തിൽപെട്ട പരിക്കില്ലാതെ രക്ഷപ്പെട്ടതായി എക്സ് അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് താരം വെളിപ്പെടുത്തിയിരുന്നു. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്.
അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. തകർന്ന കാറിൽ നിന്ന് അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന് മറ്റൊരു വാഹനത്തിൽ കയറുന്നതും കാണാം. ജനുവരി 11,12,13 തീയതികളിലായാണ് ദുബൈയിൽ കാർ റേസിങ് നടന്നത്. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് മൽസരത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

