ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്; അധികാര സ്ഥാനത്തിലുള്ളവര്‍ ഇടപെടണം -അജു വർഗീസ്
text_fieldsസിനിമ മേഖലയിലെ കഞ്ചാവ് ഉപയോഗം വാർത്തകളിൽ നിറയുകയാണ്. പലരും ഇതിൽ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. കഞ്ചാവ് കേസിൽ സിനിമ മേഖലയിലുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താൻ എതിരാണെന്നും സിനിമ സംഘടനകളുടെ അധികാര സ്ഥാനത്തിലുള്ളവര്‍ ഇടപെടണമെന്നും അജു വർഗീസ് പറഞ്ഞു.
ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് കഞ്ചാവ് ഉപയോഗം കൂടുന്നതെന്ന് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരെ താരങ്ങൾ പിന്തുണച്ചതിനെ കുറിച്ച് തനിക്കറിയില്ല. ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറില്ലെന്നും അജു പ്രതികരിച്ചു.
ലഹരി ഉപയോഗത്തിനെതിരെ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫും പ്രതികരിച്ചിരുന്നു. ഇത്തരം കേസുകളിൽ പിടിയിലാകുന്നവരെ ന്യായികരിക്കുന്നതിനെ ജൂഡ് ആന്‍റണി വിമർശിച്ചു. ഷൈൻ ടോം ചാക്കോ, ഖാലിദ് റഹ്മാൻ, അശ്റഫ് ഹംസ എന്നിവരൊക്കെ കഞ്ചാവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായിരുന്നു. ഏറ്റവും ഒടുവിലായി റാപ്പർ വേടനാണ് കഞ്ചാവുമായി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

