മിണ്ടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കുത്തി; സെയ്ഫ് അലിഖാന്റെ വീട്ടിൽ സംഭവിച്ചതിനെക്കുറിച്ച് മലയാളി ആയയുടെ വാക്കുകൾ
text_fieldsബോളിവുഡ് താരം സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണം ഞെട്ടലോടെയാണ് സിനിമാലോകവും പ്രേക്ഷകരും കേട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ( വ്യഴാഴ്ച) ബാന്ദ്രയിലെ വസതിയിൽവെച്ചാണ് നടന് കുത്തേറ്റത്. അപകടനില തരണം ചെയ്തിട്ടുണ്ട്
ഇപ്പോഴിതാ വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് കരീനയുടെ ഇളയമകൻ ജേയുടെ നാനി( ആയ) ഏലിയമ്മ ഫിലിപ്പ്. മലായളിയാണ് ഇവർ. അക്രമി ഭീഷണിപ്പെടുത്തിയെന്നും പണം ചോദിച്ചെന്നും ഏലിയാമ്മ ഫിലിപ്പ് പൊലസിനോട് പറഞ്ഞു.
' ജേയുടെ മുറിയിലാണ് അക്രമി എത്തിയത്. ഒരു ശബ്ദം കേട്ടാണ് ഉണരുന്നത്. നോക്കുമ്പോൾ ബാത്ത് റൂമിൽ വെളിച്ചമുണ്ടായിരുന്നു. മകനെ നോക്കാൻ കരീന എത്തിയതാകുമെന്നാണ് ആദ്യം വിചാരിച്ചത്.പക്ഷെ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അൽപസമയത്തിന് ശേഷം ബാത്ത് റൂമിൽ നിന്ന് 30-40ന് ഇടയിൽ പ്രായമുള്ള ഒരാൾ പുറത്തേക്ക് വന്നു. അയാൾ ശബ്ദമുണ്ടാക്കരുതെന്നും പുറത്തുപോകരുതെന്നും ഭീഷണിപ്പെടുത്തി.കുട്ടിയേയും എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, അയാളുടെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തി. തുടർന്ന് ആവശ്യം ചോദിച്ചപ്പോൾ ഒരു കോടി രൂപ കോടി രൂപ വേണമെന്ന് അയാൾ പറഞ്ഞു. ഈ സമയം കൂടെയുണ്ടായിരുന്ന സഹായിയാണ് സെയ്ഫ് അലിഖാനെ വിവരമറിയിക്കുന്നത്'- ഏലിയമ്മ ഫിലിപ്പ് പറഞ്ഞു.
മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. നടനെ ഐ.സി.യു.വിൽ നിന്ന് മാറ്റിയതായും ചികിത്സിക്കുന്ന ഡോ. നിതിൻ നാരായൺ ഡാങ്കെ വ്യക്തമാക്കി.നിലവിൽ സെയ്ഫിന് നന്നായി നടക്കാൻ കഴിയുന്നുണ്ട്. വേദനയോ മറ്റ് പ്രശ്നങ്ങളോ ഇല്ല. ഐസിയുവിൽ നിന്ന് അദ്ദേഹത്തെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ഒരാഴ്ചയോളം സന്ദർശകരെ വിലക്കിയിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചിട്ടുണ്ട്.നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടർമാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

