Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'നീ വലിയ രാജാവായെന്ന്...

'നീ വലിയ രാജാവായെന്ന് തോന്നുന്നുണ്ടോ'; ലോണെടുത്ത് അച്ഛന് വാങ്ങിനൽകിയ ഒൻപത് ലക്ഷം രൂപയുടെ വാച്ചിനെക്കുറിച്ച് സൽമാൻ ഖാൻ

text_fields
bookmark_border
salman khan
cancel
camera_alt

സൽമാൻ ഖാൻ പിതാവ് സലിം ഖാനോടൊപ്പം

പിതാവിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ മക്കൾ പൊതുവെ പല സമ്മാനങ്ങളും നൽകാറുണ്ട്. എന്നാൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ പിതാവ് സലിം ഖാന് നൽകിയ ഒരു സമ്മാനത്തെക്കുറിച്ചും അതിന് പിതാവിൽനിന്നും ലഭിച്ച പ്രതികരണത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം. തന്‍റെ കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സൽമാൻ. വലിയൊരു താരപ്പട്ടമുണ്ടായിട്ടും ഇന്നും മുംബൈയിലെ ഗാലക്സി അപ്പാർട്ട്മെന്റിൽ മാതാപിതാക്കൾക്കൊപ്പമാണ് സൽമാൻ താമസിക്കുന്നത്. തന്റെ കരിയറിലെ ആദ്യത്തെ വലിയ സമ്പാദ്യം അദ്ദേഹം ചെലവഴിച്ചതും സ്വന്തം പിതാവിന് വേണ്ടിയായിരുന്നു.

കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ പിതാവ് സലിം ഖാന് ഒരു ലക്ഷ്വറി റോലക്സ് വാച്ച് സമ്മാനിക്കാനായി സൽമാൻ ഖാന് ലോൺ വരെ എടുക്കേണ്ടി വന്നിട്ടുണ്ട്. അക്കാലത്ത് ആ വാച്ചിന് ഏകദേശം ഒൻപത് ലക്ഷം രൂപയായിരുന്നു വില. ആ തുക മുഴുവൻ നൽകാനുള്ള സാമ്പത്തിക ശേഷി അന്ന് സൽമാന് ഉണ്ടായിരുന്നില്ല. തന്റെ കയ്യിൽ നാല് ലക്ഷം രൂപയോളം മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാക്കി തുക ലോൺ എടുത്താണ് കണ്ടെത്തിയതെന്നും താരം വെളിപ്പെടുത്തുന്നു.

എന്നാൽ ഇത്രയും വലിയ തുക മുടക്കി വാങ്ങിയ സമ്മാനം കണ്ടപ്പോൾ സലിം ഖാൻ സന്തോഷിക്കുകയല്ല, മറിച്ച് ദേഷ്യപ്പെടുകയാണ് ചെയ്തത്. കരിയർ ശരിയായി തുടങ്ങുന്നതിന് മുൻപ് തന്നെ ഇത്തരം ധൂർത്തുകൾ കാണിക്കാൻ താൻ വലിയ രാജാവായെന്ന് വിചാരിച്ചോ എന്നായിരുന്നു അച്ഛന്റെ ചോദ്യം. ആദ്യമൊക്കെ ഈ സമ്മാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് സലിം ഖാൻ അതിനെ ഒരു വിലപ്പെട്ട ആഭരണമായി സൂക്ഷിക്കുകയും, വർഷങ്ങൾക്ക് ശേഷം സൽമാൻ വീണ്ടും വാച്ചുകൾ ധരിക്കാൻ തുടങ്ങിയപ്പോൾ ഈ റോലക്സ് വാച്ച് മകന് തന്നെ തിരികെ നൽകുകയും ചെയ്തു.

കഴിഞ്ഞ 26-28 വർഷമായി താൻ വാച്ചുകൾ ധരിക്കുന്ന ശീലം നിർത്തിവെച്ചിരിക്കുകയായിരുന്നു എന്നും സൽമാൻ ഖാൻ പറയുന്നുണ്ട്. തന്റെ പക്കൽ വലിയൊരു ആഡംബര വാച്ചുകളുടെ ശേഖരമുണ്ടെന്ന ഗോസിപ്പുകളെയും താരം തള്ളിക്കളഞ്ഞു. ഇപ്പോൾ താൻ ധരിക്കുന്ന വാച്ചുകൾ പലതും സുഹൃത്തുക്കളുടേതാണെന്നും, അത് വാങ്ങി ഉപയോഗിച്ച ശേഷം തിരികെ നൽകാറാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ തന്റെ പക്കൽ സ്വന്തമായിട്ടുള്ളത് അച്ഛൻ തിരികെ നൽകിയ ആ ഒരൊറ്റ റോലക്സ് വാച്ച് മാത്രമാണ്.

ഫിറ്റ്നസ് കാര്യങ്ങളെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും സംസാരിച്ച സൽമാൻ, തനിക്ക് 'ചീറ്റ് മീൽസ്' എന്നൊരു രീതിയില്ലെന്ന് വ്യക്തമാക്കി. ജിമ്മിൽ കൂടുതൽ സമയം ചിലവഴിക്കുമെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തനിക്ക് മടിയില്ല. എങ്കിലും ചോറ് കഴിക്കുമ്പോൾ അളവ് ഒരു ടേബിൾസ്പൂൺ മാത്രമായി ചുരുക്കാറുണ്ടെന്നും ചപ്പാത്തി പൂർണ്ണമായും ഒഴിവാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രഗന്ധ സിങ്ങിനൊപ്പമുള്ള 'മാതൃഭൂമി', നയൻതാരക്കൊപ്പം 'SVC63' എന്നിവയാണ് സൽമാൻ ഖാന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman Khanrolex watchEntertainment NewsCelebritiesBollywood
News Summary - 'Do you feel like a great king'; Salman Khan on the Rs 9 lakh watch he bought for his father on loan
Next Story