Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്ററിൽ സാരിയുടുത്തെത്തി ഞെട്ടിച്ച് സംവിധായകൻ!

text_fields
bookmark_border
തിയറ്ററിൽ സാരിയുടുത്തെത്തി ഞെട്ടിച്ച് സംവിധായകൻ!
cancel

വ്യത്യസ്ത സിനിമ പ്രമോഷനുമായി സംവിധായകൻ രാജസേനൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഞാനും പിന്നൊരു ഞാനും' കാണാൻ സ്ത്രീ വേഷത്തിലാണ് തിയറ്ററിൽ എത്തിയത്. ചുവന്നനിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളും അണിഞ്ഞെത്തിയ രാജസേനനെ കണ്ട് ആരാധകർ ഞെട്ടി.

വളരെ വ്യത്യസ്തമായ ചിത്രമാണ് ഞാനും പിന്നൊരു ഞാനും എന്ന് സംവിധായകൻ രാജസേനൻ മാധ്യമങ്ങളോട് പറഞ്ഞു. എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാനും പിന്നൊരു ഞാനും'. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി എത്തുന്നതും രാജസേനന്‍ തന്നെയാണ്. ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങൾ. ക്ലാപിന്‍ മൂവി മേക്കേഴ്‌സ് ആണ് നിര്‍മാതാക്കള്‍. സാംലാല്‍ പി. തോമസ് ആണ് ഛായാഗ്രാഹണം. എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. 2014ല്‍ വൂണ്ട് എന്ന ചിത്രമാണ് രാജസേനന്‍ അവസാനം സംവിധാനം ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Director Rajasenan Woman Avatar Went Viral
Next Story