Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകാതൽ കണ്ടു; സുധി...

കാതൽ കണ്ടു; സുധി കോഴിക്കോടിന് ഗൗതം മേനോന്റെ സന്ദേശം

text_fields
bookmark_border
Director Gautham Vasudev Menon appreciated mammootty movie  Kaathal Actor Sudhi kozhicode
cancel

മ്മൂട്ടി- ജിയോ ബേബി ചിത്രമായ കാതലിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച നടൻ സുധി കോഴിക്കോടിനെ പ്രശംസിച്ച് സംവിധായകൻ ഗൗതം മേനോൻ. ചിത്രത്തിൽ തങ്കൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. സിനിമ കണ്ടുവെന്നും വളരെയധികം ഇഷ്ടമായെന്നുമാണ് ഗൗതം മേനോൻ പറയുന്നത്.സുധിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗൗതം മേനോന്റെ മെസേജ് പങ്കുവെച്ചിരിക്കുന്നത്.

'ഹായ് സുധി, സിനിമ ഞാന്‍ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളും വളരെ നന്നായി ചെയ്തിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ചിത്രമാണിത്. സിനിമയെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു'- എന്നായിരിന്നു മെസേജ്.

ഒ.ടി.ടിയിൽ റിലീസായതിന് ശേഷം മികച്ച പ്രതികരണമാണ് കാതലിന് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് അന്യഭാഷ താരങ്ങളും സംവിധായകരും രംഗത്തെത്തിയിരുന്നു.

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ കാതൽ ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ദുൽഖറിന്റെ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മാത്യുവിന്റെ ഭാര്യ ഓമനയായിട്ടാണ് ജ്യോതിക എത്തിയത്. സുധി കോഴിക്കോടിനെ കൂടാതെ ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് കാതലിന് തിരക്കഥയെരുക്കിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyGautham vasudev menonKaathal
News Summary - Director Gautham Vasudev Menon appreciated mammootty movie Kaathal Actor Sudhi kozhicode
Next Story